തിരുവനന്തപുരം: സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ യുവജനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഐഡിയാ സ്‌റ്റാര്‍ സിംഗര്‍ മത്സരാര്‍ഥി ഡാനി സെബാസ്‌റ്റിയന്‍ മുഖ്യാതിഥിയായിരുന്നു.യേശുവിന്റെ വചനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകത ഡാനി യുവജനങ്ങളെ ഓര്‍മിപ്പിച്ചു. നമ്മെ സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിച്ചാല്‍ എന്തു മഹത്വമാണുള്ളത് എന്ന് ഒറ്റ വചനം മാത്രം മതി യുവജനങ്ങള്‍ക്കു പ്രചോദനമേകുവാനെന്ന് ഡാനി തന്റെ ജീവിതാനുഭവങ്ങളിലൂടെ വ്യക്തമാക്കി. വികാരി ഫാ.ജോസ് ആദോപ്പള്ളി യുവജനങ്ങള്‍ക്കായി പ്രത്യേകം ദിവ്യബലി അര്‍പ്പിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു. ദിവ്യബലിക്ക് യുവജനങ്ങളാണ് നേതൃത്വം നല്‍കിയത്. ഡാനി സെബാസ്റ്റ്യന്റെ മനോഹര ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്കു മാറ്റകൂട്ടി. കെ.സി.വൈ.എല്‍ പ്രസിഡന്റ് സൂരജ് ബെന്നി, വൈസ് പ്രസിഡന്റ് ആശാ രാജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഇടവകയിലെ കെ.സി.വൈ.എല്‍ – ന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കി. കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഡോ.സനിലും, സണ്‍ഡേ സ്‌കൂള്‍ സ്‌റ്റാഫ് സെക്രട്ടറി ഡോ.ബിജി ജെയിംസും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
ഏബ്രഹാം നടുവത്ര









