ഡിട്രോയിറ്റില്‍ ക്‌നാനായ ദേവാലയത്തിന്റെ കൂദാശ ജൂലൈ 17 ന്‌
Updated on July 16, 2010 at 9:33 pm

ഡിട്രോയിറ്റ്‌: അമേരിക്കയിലെ മോട്ടോര്‍ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ ക്‌നാനായ മക്കള്‍ക്ക്‌ ഇത്‌ ആഹ്ലാദത്തിന്റെ അവസരമാണ്‌. ദീര്‍ഘനാളത്തെ സ്വപ്‌നം സാക്ഷാത്‌കരിച്ചു കൊണ്ട്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയം ജൂലൈ 17 ന്‌ യാഥാര്‍ഥ്യമാകുന്നു. അന്നു രാവിലെ 9.30 ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാത്യു മൂലക്കാട്ട്‌ മൂലക്കാട്ട്‌ മെത്രാപ്പോലീത്ത, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ , കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവര്‍ക്കും, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം പ്രസിഡന്റ്‌ റവ.ഡോ.മാത്യു മണക്കാട്ട്‌, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്‌റ്റര്‍ മെറിന്‍, ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയിലെ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.ഏബ്രാഹം മുത്തോലത്ത്‌ എന്നിവര്‍ക്കും വികാരി ഫാ.മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കും. തുടര്‍ന്ന്‌ ദേവാലയ കൂദാശയ്‌ക്കു ശേഷം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. അതിനു ശേഷം പൊതുസമ്മേളനവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുമെന്നും പി.ആര്‍.ഒ ജോസ്‌ ചാഴികാട്ട്‌ അറിയിച്ചു.

ജോസ്‌ ചാഴികാട്ട്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4