ഷിക്കാഗോ: ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ക്കും, പ്രത്യേകിച്ച് വടക്കേ അമേരിക്കയിലുള്ള ക്‌നാനായക്കാര്‍ക്കും വലിയ അഭിമാനവും സന്തോഷവുമേകി ജൂലൈ 18-ന് ഷിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ കത്തോലിക്കരുടെ ദൈവാലയമായ സെന്റ് മേരീസ് ആരാധനാലയം ഇടവക ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെടുന്നു. കൂദാശകര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കും. രാവിലെ ഒമ്പതിന് മൂന്നു പികാക്കന്മാര്‍ക്കും, വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം നല്‍കും. 9.30 ന് കൂദാശയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പന്ത്രണ്ടു മണിക്ക് പൊതുസമ്മേളനം. തുടര്‍ന്ന് സ്‌നേഹവിരുന്നും അതിനു ശേഷം പള്ളിക്കു സമീത്തായി വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനു വേണ്ടി വാങ്ങിയ മഠത്തിന്റെ വെഞ്ചരിപ്പു കര്‍മവും നടക്കും. അമേരിക്കയില്‍ കുടിയേറിയ വിശ്വാസികളുടെ അജപാലന വളര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ച മുന്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ സ്‌നേഹപൂര്‍വ്വം സ്‌മരിച്ചുകൊണ്ട് ഈ പുണ്യകര്‍മത്തിന് സാക്ഷികളായി ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സെന്റ് മേരീസ് ഇടവക സമൂഹം ക്ഷണിച്ചു.
റോയി നെടുംചിറ






