കെ.സി.വൈ.എല്‍ അതിരൂപതാ യുവജനദിനാഘോഷം ശ്രദ്ധേയമായി
Updated on July 8, 2010 at 7:39 pm

കുറ്റൂര്‍: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ സമിതിയുടെ ഇക്കൊല്ലത്തെ യുവജനദിനാഘോഷം മലങ്കര ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ കുറ്റൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ ദേവാലയത്തില്‍ വച്ച്‌ ആഘോഷിച്ചു. അതിതൂപതാ പ്രസിഡന്‌റ്‌ ജേക്കബ്‌ തോമസ്‌ വാണിയംപുരയിടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ക്‌നാനായ യാക്കോബായ സഭ കല്ലിശ്ശേരി മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതാ ചാപ്ലയിന്‍ ഫാ.ജിനു കാവില്‍ ആമുഖ സന്ദേശവും, മലങ്കര ഫൊറോനാ വികാരി ജനറാള്‍ ഫാ.തോമസ്‌ കുരിശുംമൂട്ടില്‍ അനുഗ്രഹ പ്രഭാഷണവും, മുന്‍ മന്ത്രി മാത്യു ടി.തോമസ്‌ മുഖ്യപ്രഭാഷണവും നടത്തി. കെ.സി.വൈ.എല്‍ മലങ്കര ഫൊറോന പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌ വാണിയംപുരയിടത്തില്‍, ഫാ.റെനി കട്ടേല്‍, ഫാ.ജോര്‍ജ്‌ കുരിശുംമൂട്ടില്‍, ജിമ്മി തോമസ്‌ കൊച്ചുപറമ്പില്‍, ഡോണ തോമസ്‌ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിവ്യബലിയോടെ ആരംഭിച്ച യുവജനദിന പരിപാടികളില്‍ അതിരൂപതാ ഡയറക്‌ടര്‍ ഡോ.ഫ്രാന്‍സിസ്‌ സിറിയക്‌ പതാക ഉയര്‍ത്തി. സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സിന്‍സി എസ്‌.വി.എം അര്‍ധദിന സെമിനാര്‍ നയിച്ചു. പ്രധാനമായും മലങ്കര ഫൊറോനയിലെ വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ചു കൊണ്ടു നടത്തിയ പരിപാടികളില്‍ പങ്കെടുത്ത യുവജനങ്ങള്‍ സമുദായ കൂട്ടായ്‌മയുടെ അനന്യമായ അനുഭവം പങ്കുവച്ചുകൊണ്ടു നടത്തിയ ചര്‍ച്ചയില്‍ അതിരൂപതാ ട്രഷറര്‍ ജിജോ വരകുകാല, വൈസ്‌ പ്രസിഡന്റ്‌ ടോജി പുഴക്കരോട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. യുവത്വത്തിന്റെ ചലനാത്മകതയും, സമുദായ സ്‌നേഹവും പ്രതിഫലിച്ച പരിപാടികള്‍ക്ക്‌ അതിരൂപതാ സെക്രട്ടറി ലിന്‍സണ്‍ കൈതമല, ഫൊറോനാ ചാപ്ലയിന്‍ ഫ.ടോംസി കൊച്ചുവട്ടോത്തറ, ഫൊറോനാ ഭാരവാഹികളായ സനോജ്‌ മാത്യു പരുത്തിമുട്ടത്ത്‌, ഏബ്രാഹം മാത്യു ഇടശേരില്‍, കെവിന്‍ കുരുവിള ജേക്കബ്‌ കിഴക്കേപറമ്പില്‍, ട്രീസി രാജു ഒറ്റപ്ലാക്കില്‍, സജി ഏബ്രാഹം വടക്കേടത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.

ജേക്കബ്‌ വാണിയംപുരയിടത്തില്‍

MORE NEWS INDIA
  • » ഫാ. ജോസഫ്‌ മണപ്പള്ളില്‍ സ്‌മാരക ലേഖന മത്സരം നടത്തുന്നു
  • » കെ.സി.സി. രാജപുരം ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം മാലക്കല്ലില്‍
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • Advertise Here