മടമ്പം കോളജില്‍ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം
Updated on July 7, 2010 at 12:23 pm

madamainമടമ്പം: പി.കെ.എം. കോളജ്‌ ഓഫ്‌ എഡ്യൂക്കേഷനില്‍ യു.ജി.സിയുടെ ഭാഗമായ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ (ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ്‌ ലൈബ്രറി നെറ്റ്‌വര്‍ക്ക്‌ സെന്റര്‍) സൗകര്യം ലഭ്യമായി. വിവര സാങ്കേതികവിദ്യയിലൂടെയുള്ള ദേശീയ വിദ്യാഭ്യാസദൗത്യത്തിന്റെ ഭാഗമായി എന്‍-ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ ഏക അധ്യാപന പരിശീലനകേന്ദ്രമാണ്‌ പി.കെ.എം. കോളജ്‌. ഇ – റിസോഴ്‌സ്‌ വഴി ആഗോളതലത്തില്‍ വിവിധ വിഷയങ്ങളിലായി പ്രസിദ്ധങ്ങളായ 51,000 ഈ ബുക്കുകളും 21,000 ഇ – ജേര്‍ണലുകളും ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യംവഴി ലഭ്യമാണ്‌. കോളേജിലെ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സെന്റര്‍വഴി രജിസ്റ്റര്‍ ചെയ്‌ത സ്റ്റാഫിനും, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം ലഭിച്ച കേരളത്തിലെ ഏക ബി.എഡ്‌ കോളജാണ്‌ മടമ്പത്തേത്‌. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സെന്ററിന്റെ ഉദ്‌ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ അബ്‌ദുള്‍ റഷീദ്‌ നിര്‍വഹിച്ചു. ഫാ. ഫിലിപ്പ്‌ ആനിമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബാബു കോച്ചാംകുന്നേല്‍ ഇന്‍ഫ്‌ളിബ്‌നെറ്റിന്റെ സൗകര്യങ്ങളെപ്പറ്റിയും ഉപയോഗങ്ങളെപ്പറ്റിയും വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ്‌ ടി. ലത, മടമ്പം മേരിലാന്റ്‌ ഹെഡ്‌മാസ്റ്റര്‍ എ.എം. ജോസ്‌, സ്റ്റാഫ്‌ സെക്രട്ടറി ടി.എ.സ്റ്റീഫന്‍, ചെയര്‍പേഴ്‌സണ്‍ നീനു ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം മടമ്പത്തിനു പുറമേ രാജപുരം പയസ്‌ ടെന്‍ത്‌ കോളജിനു മാത്രേ ലഭിച്ചിട്ടുള്ളു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4