ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ സമിതി ഒരുക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ജൂലൈ ഒമ്പതു മുതല്‍ പതിനൊന്നു വരെ മ്രാല പള്ളിയില്‍ വച്ച് നടത്തപ്പെടും. ഒമ്പതിനു വൈകുന്നേരം ഏഴു മണിക്ക് പൊറോനാ വികാരി ഫാ.ജോസഫ് ഈഴാറാത്ത് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. കെ.സി.സി ഫൊറോനാ ഭാരവാഹികള്‍ക്കും, എ.കെ.സി.സി പ്രതിനിധി ജില്‍മോന്‍ മഠത്തിലിനും ചടങ്ങില്‍ സ്വീകരണം നല്‍കും. കെ.സി.വൈ.എല്‍ ഫൊറോനാ ചാപ്ലയിന്‍ സ്ഥാനത്തു നിന്നും വിരമിക്കുന്ന ഫാ.സജി ചാഴിശേരിയെ ചടങ്ങില്‍ ആദരിക്കുന്നതാണ്. ജൂണിയന്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ദേശീയ നിലവാരമുള്ള ട്രെയിനര്‍മാരാണ് ക്യാമ്പിലെ ക്ലാസിനു നേതൃത്വം നല്‍കുന്നത്.






