വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്‌
Updated on July 3, 2010 at 10:26 pm

rakeshകടുത്തുരുത്തി: അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക്‌ യാത്രികനെ മറ്റൊരു കാറിന്റെ മുന്നിലേക്ക്‌ ഇടിച്ചു തെറിപ്പിച്ചു. തലയ്‌ക്കു പരിക്കേറ്റ ബൈക്ക്‌ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. നീറിക്കാട്‌ കണ്ടനാട്ട്‌ (മുണ്ടക്കല്‍) രാകേഷ്‌ (27) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച വൈകുന്നേരം ആറു മണിയോടെയാണ്‌ സംഭവം. നീറിക്കാട്‌ ഇടവക കണ്ടനാട്ട്‌ (മുണ്ടക്കല്‍) എസ്‌.പി.ഓഫീസ്‌ റിട്ട. അക്കൗണ്ടസ്‌ ഓഫീസര്‍ എ.ഒ.ഔസേപ്പ്‌ – റിട്ട വില്ലേജ്‌ ഓഫീസര്‍ ലീലാമ്മ (കൈപ്പുഴ അത്തിമറ്റത്തില്‍ കുടുംബാംഗം) ദമ്പതികളുടെ മകനാണ്‌. സഹോദരി: രാഖി  (അമേരിക്ക). രാകേഷിന്റെ വിവാഹം ഓഗസ്‌റ്റ്‌ 26 നു നടത്താന്‍ നിശ്ചയിച്ചതായിരുന്നു. സംസ്‌കാരം ഇന്ന്‌ (ചൊവ്വ) 11 മണിക്ക്‌ നീറിക്കാട്‌ ലൂര്‍ദ്‌മാതാ പള്ളിയില്‍.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും എത്തിയ കാര്‍ തെറ്റായ ദിശയില്‍ അമിതവേഗതയില്‍ എത്തിയാതണ്‌ അപകട കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ബി.ടെക്‌ കഴിഞ്ഞ്‌ കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ രാകേഷ്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു. രാകേഷിനു തൊട്ടുമുമ്പിലുണ്ടായിരുന്ന കാര്‍ എതിരേ വന്ന കാറിന്റെ വേഗത കണ്ട്‌ റോഡരികിലേക്കു മാറ്റിയതിനാല്‍ കൂട്ടയിടി ഒഴിവാകുകയായിരുന്നു. തുടര്‍ന്നാണ്‌ ബൈക്കില്‍ ഇടിച്ചത്‌. അപകടത്തില്‍പെട്ട കാറില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. രാകേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4