എസ്.എച്ച്. മൗണ്ട്: നിസ്വാര്‍ഥമായി സമുദായാംഗങ്ങളുടെ വളര്‍ച്ചയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മാറണമെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്‌തു. ക്‌നാനയി തോമ്മാ നഗറില്‍ (സെന്‍ര് സ്റ്റനിസ്ലാവൂസ് സെമിനാരി ഹാള്‍) കെ.സി.സി. എച്ച്.എച്ച്. മൗണ്ട് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് സാജന്‍ ഫിലിപ്പ് മാമ്പഴപറമ്പില്‍ അധ്യക്ഷതവഹിച്ചു. കെ.സി.സി അംഗങ്ങളായ സജി തുരുത്തിക്കാട്ട്, ഷാജി വാലേച്ചിറ, സോണി തടത്തില്‍ എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ഥനാ ഗാനം ആലപിച്ചു. സെക്രട്ടറി എം.കെ. കുര്യന്‍ മുളകുമറ്റത്തില്‍ 17 ഇന പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. ഒ.എസ്.എച്ച്. സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. സിറിയക് പടപുരയ്‌ക്കല്‍, കെ.സി.സി. അതിരൂപതാ സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, അതിരൂപതാ ട്രഷറര്‍ ഷൈജി ഓട്ടപ്പള്ളി, കെ.സി.ഡബ്ല്യു.എ. അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ആലി ജോര്‍ജ് മണിമല, തിരുഹൃദയ കുടുംബയോഗം പ്രസിഡന്റ് അഡ്വ. മാത്യു ഇടപ്പള്ളിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍ സ്വാഗതവും, പ്രൊഫ. വി.പി. മാത്യു വേലംപറമ്പില്‍ നന്ദിയും പറഞ്ഞു. ഏബ്രഹാം ജേക്കബ് പതിയില്‍ നല്‍കിയ പ്രവര്‍ത്തനഫണ്ട് മാര്‍ മാത്യു മൂലക്കാട്ട് ഏറ്റുവാങ്ങി. ആനറ്റ് ബാബു കറുകപ്പറമ്പില്‍ അവതാരകയായിരുന്നു. വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. ആനി കൊപ്പുഴയില്‍, നേഹ പുല്ലാപ്പള്ളില്‍, ജിനു ഇളംകുളത്ത്, അമ്മു മഞ്ഞാങ്കല്‍, അമ്മു കാരിമറ്റം, അക്കു, കുക്കു മഞ്ഞാങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പുരാതനപ്പാട്ടുകളും പാടി. നേരത്തെ ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. സിറിയക് പടപുരയ്‌ക്കല്‍, ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കെ.സി.സി. അംഗങ്ങള്‍ക്കായി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് തോമസ് ചാഴികാടന്‍ എം.എല്‍.എ. പതാകഉയര്‍ത്തി. സമുദായ ആചാര്യന്‍ ക്‌നായി തോമ്മായുടെ പ്രതിമയില്‍ വൈസ് പ്രസിഡന്റ് പി.എല്‍. മാത്യു പ്രാലേല്‍ പുത്തന്‍പുരയില്‍ ഹാരാര്‍പ്പണം നടത്തി. പ്രസിഡന്റ് സാജന്‍ ഫിലിപ്പ് മാമ്പഴപ്പറമ്പില്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കെ.സി.സി. അംഗങ്ങള്‍ ഏറ്റുചൊല്ലി. കെ.സി.സി ഇടയ്‌ക്കാട്ട് ഫൊറോനാ പ്രസിഡന്റ് ടോമി കൊച്ചാനയില്‍, സെക്രട്ടറി ക്രിസ്‌പിന്‍ കൊടിയന്ത്ര, മുന്‍ പ്രസിഡന്റ് തോമസ് പീടികയില്‍, ഫൊറോനാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോനച്ചന്‍ കറ്റുവീട്ടില്‍ നീറിക്കാട്, ജിമ്മിച്ചന്‍ മഴുവഞ്ചേരി സംക്രാന്തി, ലൂക്കോസ് വേലംപറമ്പില്‍ ചാരമംഗലം എന്നിവരും സന്നിഹിതരായിരുന്നു. പരിപാടികള്‍ക്ക് സണ്ണി പവ്വത്ത്‌പറമ്പില്‍, സാബു ചൂട്ടുവേലില്‍, ജോമിക്കുട്ടി കൊപ്പുഴയില്‍, തോമസ് ജോണ്‍ കൊപ്പുഴയില്‍, ടി.സി.റോയി തുരുത്തിക്കാട്ട്, തങ്കച്ചന്‍ വാലേല്‍, ബാബു കറുകപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.






