പെരിക്കല്ലൂര്‍: വൈദിക വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിക്കല്ലൂര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ പെരിക്കല്ലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്‌ഠിക്കുന്ന വൈദികരെയും, പെരിക്കല്ലൂര്‍ ഇടവകയില്‍ നിന്നുള്ള വൈദികരെയും ആദരിച്ചു. ഇതോടനുബന്ധിച്ചു നടത്തിയ സമൂഹബലിയില്‍ ഫാ.ജോര്‍ജ് കപ്പുകാലായില്‍, ഫാ. ജോമി പതീപറമ്പില്‍, ഫാ.സിജോ വെച്ചുവെട്ടിക്കല്‍, ഫാ.എബി വടക്കേകര, ഫാ.വിനോദ് എടൂര്‍, ഫാ.സജി പുത്തന്‍പുരയ്‌ക്കല്‍, ഫാ.റോയി വെച്ചുവെട്ടിക്കല്‍, ഫാ.ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ.ഫിലിപ്പ് മുടക്കാലില്‍, ഫാ.ഡൊമിനിക് മഠത്തിക്കളത്തില്‍, ഫാ.അഭിലാഷ് കണ്ണാംപടത്തില്‍ എന്നിവര്‍ കാര്‍മികരായിരുന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഇടവകയെ പ്രതിനിധീകരിച്ച് ടി.സി. ജോര്‍ജ് തേക്കുംമൂട്ടില്‍ പ്രസംഗിച്ചു. ഫാ.ഡൊമനിക് മഠത്തിക്കളത്തില്‍ മറുപടിപ്രസംഗം നടത്തി. ലിജോ ജോണ്‍ മൂലക്കാട്ട് സ്വാഗതവും ബിജു ചാക്കോ മുപ്രാപ്പള്ളില്‍ നന്ദിയും പറഞ്ഞു.






