ഞീഴൂര്‍: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കെ.സി.വൈ.എല്‍. കടുത്തുരുത്തി ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിലും, കെ.സി.വൈ.എല്‍. ഞീഴൂര്‍ യൂണിറ്റിന്റെ ആതിഥേയത്വത്തിലും പരിസ്ഥിതി സംരക്ഷണദിനം ആചരിച്ചു. ഫൊറോനാ പ്രസിഡന്റ് അനീഷ് മേപ്ലാത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബനഡിക്‌ടൈന്‍ വല്ലംബ്രോസന്‍ സന്യാസസഭാ സുപ്പീരിയര്‍ ജനറല്‍ ഫാ. ടോമി തേര്‍വാലക്കട്ടേല്‍ വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. ഏബ്രഹാം പാറടിയില്‍, യൂണിറ്റ് ഡയറക്‌ടര്‍ ടോമി പൊട്ടംകുഴിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫൊറോനാ സെക്രട്ടറി ബിബിന്‍ പിണ്ടിക്കാനായില്‍ സ്വാഗതവും, ഫൊറോനാ ജോയിന്റ് സെക്രട്ടറി മെറീനാ തത്തംകുളം നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റുകളില്‍ നിന്നായി എണ്‍പതോളം അംഗങ്ങള്‍ പങ്കെടുത്തു. ഫൊറോനാ ഭാരവാഹികളായ ടോണി വലിയപറമ്പില്‍, മെബിന്‍ ആരിച്ചാലില്‍, ഡാരീസ് ജോസഫ് മണലേല്‍, യൂണിറ്റ് ഭാരവാഹികളായ ഡിജോ പുത്തന്‍പറമ്പില്‍, അജോ പൊട്ടംകുഴിയില്‍, അഞ്‌ജു ജോണ്‍ പുലികുത്തിയേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.









