ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; മടമ്പത്തിന്‌ ദേശീയ അംഗീകാരം
Updated on March 12, 2010 at 10:54 am
സാലി ജോയി മുല്ലൂര്‍ (മടമ്പം വാര്‍ഡ്‌ മെമ്പര്‍)

സാലി ജോയി മുല്ലൂര്‍ (മടമ്പം വാര്‍ഡ്‌ മെമ്പര്‍)

മടമ്പം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയതിന്‌ ശ്രീകണ്‌ഠപുരം പഞ്ചായത്തിലെ മടമ്പം വാര്‍ഡിന്‌ ദേശീയ തലത്തില്‍ അംഗീകാരം. പദ്ധതി നടത്തിപ്പിന്‌ നേതൃത്വം നല്‍കിയ മടമ്പം വാര്‍ഡ്‌ മെമ്പറും മടമ്പം ഇടവകാംഗവുമായ സാലി ജോയി മുല്ലൂര്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ ഉപഹാരം ഏറ്റുവാങ്ങി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സന്നദ്ധരായ മുഴുവനാളുകള്‍ക്കും 100 ദിനം തൊഴില്‍ നല്‍കിയാണ്‌ മടമ്പം വാര്‍ഡ്‌ മികവു തെളിയിച്ചത്‌. സംസ്ഥാനത്ത്‌ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വാര്‍ഡാണ്‌ മടമ്പം. സംസ്ഥാനത്ത്‌ ശരാശരി ഇത്‌ വെറും 22 ദിവസമാണ്‌. ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ്‌ദാന ചടങ്ങില്‍ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
മണ്ണ്‌ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, 10,000 തെങ്ങിന്‍തടം തുറക്കല്‍, 18,000 നീര്‍ക്കുഴി നിര്‍മ്മാണം, മടമ്പം പുഴയോര വനവത്‌ക്കരണം, സ്വകാര്യ കുളങ്ങള്‍ ശുചീകരിച്ച്‌ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യല്‍, പൊതുസ്ഥലത്തെ കാട്‌ വെട്ടിത്തെളിക്കല്‍, 10 തോടുകളുടെ നവീകരണം, വീടുകളില്‍ മാലിന്യസംസ്‌ക്കരണത്തിനാവശ്യമായ കുഴി നിര്‍മ്മാണം, റോഡുകളുടെ പുനര്‍നിര്‍മ്മാണം, മടമ്പം ചെക്ക്‌ ഡാമില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ എന്നിങ്ങനെ ശ്രദ്ധേയമായ വിവിധ പ്രവൃത്തികളാണ്‌ മടമ്പത്ത്‌ നടപ്പാക്കിയത്‌. 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഉപഹാരം മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ മടമ്പം പാരിഷ്‌ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്‌തു. കെ.സി. ജോസഫ്‌ എം.എല്‍.എ., പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.സി. ഹരിദാസന്‍ മാസ്റ്റര്‍, മടമ്പം ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ്‌ ആനിമൂട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4