കെ.സി.എസ്‌.എല്‍ അതിരൂപതാ വാര്‍ഷികം ആഘോഷിച്ചു
Updated on March 11, 2010 at 2:49 pm

കോട്ടയം: കെ.സി.എസ്‌.എല്‍ അതിരൂപതാ വാര്‍ഷികം എസ്‌.എച്ച്‌.മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ വാര്‍ഷികം ഉദ്‌ഘാടനം ചെയ്‌തു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കെ.സി.എസ്‌.എല്‍. സെക്രട്ടറി സിസ്റ്റര്‍ വിമല്‍ എസ്‌.ജെ.സി. റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സംഘടനയുടെ സംസ്ഥാന ഡയറക്‌ടര്‍ ഫാ. ജോണ്‍ പുലിശേരി, ഫാ. ഷാജി പൂത്തറ, എസ്‌.എച്ച്‌.മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജെ. ജോസ്‌, അലീനാ ആന്‍ മാത്യു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. വൈദികവര്‍ഷം പ്രമാണിച്ച്‌ വാര്‍ഷികത്തില്‍ പങ്കെടുത്ത വൈദികരെ ആദരിച്ച്‌ പൊന്നാട അണിയിച്ചു. സിസ്റ്റര്‍ മേഴ്‌സിറ്റോം എസ്‌.വി.എം. വൈദികര്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ കലാസാഹിത്യ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങളും ട്രോഫികളും വാര്‍ഷികത്തില്‍ വിതരണം ചെയ്‌തു. ഈ വര്‍ഷത്തെ ബെസ്റ്റ്‌ യൂണിറ്റായി സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ കല്ലറയും, സെന്റ്‌ ആന്‍ണീസ്‌ യു.പി. സ്‌കൂള്‍ അറുനൂറ്റിമംഗലവും തെരഞ്ഞെടുക്കപ്പെട്ടു . ഹെഡ്‌മാസ്റ്റര്‍ സി.കെ. ബേബി സ്വാഗതവും ആന്‍ മരിയ പീറ്റര്‍ നന്ദി പറഞ്ഞു. അതിരൂപത കെ.സി.എസ്‌.എല്‍. പ്രസിഡന്റ്‌ സി.കെ. ബേബി, ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ക്ലെയര്‍ എസ്‌.ജെ.സി., ജോമോന്‍ , എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ എന്നിവര്‍ വാര്‍ഷികത്തിന്‌ നേതൃത്വം നല്‌കി

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4