ഫോര്‍ട്ട്‌ഫോര്‍ത്ത്: ഡാളസിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടാക്കുക എന്ന വലിയ സ്വപ്‌നം സാക്ഷാതികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് മിഷനില്‍ റാഫിള്‍ ടിക്കറ്റ് കിക്കോഫ് നടത്തി. മാര്‍ച്ച് ഏഴ് ഞായറാഴ്‌ച ദിവ്യബലിക്കു ശേഷം ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടത്തിയ റാഫിള്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്‌ഘാടനം കുരുവുള ചെമ്മാച്ചേലിന് 20 ടിക്കറ്റുകള്‍ നല്‍കി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് ശൗര്യാംമാക്കീല്‍, ഫാ.പീറ്റര്‍ വെട്ടിക്കാനാക്കുടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് എല്ലാ മിഷന്‍ അംഗങ്ങള്‍ക്കും ടിക്കറ്റുകള്‍ വിതരണം ചെയ്‌തു. റാഫിള്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം പുതിയ മോഡല്‍ ഹോണ്ട കാറാണ്. രണ്ടാം സമ്മാനം ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റ്, മൂന്നാം സമ്മാനം ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍. നറുക്കെടുപ്പ് 2010 ജൂലൈ 26 ന് നടക്കും. ജോസഫ് ഇലയ്‌ക്കോടിക്കലിനെ റാഫിള്‍ കോ ഓര്‍ഡിനേറ്റരായി നിയോഗിച്ചു.
ജൂഡ് കട്ടപ്പുറം






