കണ്ണൂര്‍: ന്യൂഡല്‍ഹിയിലെ ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ ഗ്രോത്ത് വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഭാരത്‌ശിക്ഷാ രത്തന്‍ അവാര്‍ഡിന് മടമ്പം പി.കെ.എം. ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാബു കോച്ചാംകുന്നേല്‍ അര്‍ഹനായി. വിദ്യാഭ്യാസ മേഖലയ്‌ക്ക് നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടത്. യു.ജി.സി.യുടെ നാക്‌പീര്‍ ടീം മെമ്പറും, എന്‍.സി.ടി.ഇ.യുടെ വിസിറ്റിംഗ് മെമ്പറുമായി ഡോ. ബാബു പ്രവര്‍ത്തിച്ചുവരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എഡ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് ഗൈഡായ ഡോ. ബാബു വിദേശത്തും ഇന്ത്യയിലുമായി നടന്ന നിരവധി അന്തര്‍ദ്ദേശീയ-ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മറ്റക്കര ഇടവക കോച്ചാംകുന്നേല്‍ പരേതനായ ഫിലിപ്പ്- അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഷേര്‍ലി, ബി.എസ്.എന്‍.എല്‍. അയര്‍ക്കുന്നം ഓഫീസിലെ ഉദ്യോഗസ്ഥയാണ്. മക്കള്‍: ഷിബിന്‍ ഫെലിക്‌സ് (എം.ബി.ബി.എസ്. നാലാംവര്‍ഷ വിദ്യാര്‍ത്ഥി), ഷിനു ആന്‍സ്, ഷാരോണ്‍ ജോസഫ് (വിദ്യാര്‍ത്ഥികള്‍)






