“ക്‌നായി തോമ്മായുടെ ഭാരത പ്രവേശനം ക്രൈസ്‌തവര്‍ക്ക്‌ പുത്തന്‍ ഉണര്‍വു നല്‌കി”
Updated on March 10, 2010 at 4:28 pm

knani-thomanകോട്ടയം: എ.ഡി. 345 ല്‍ ക്‌നായി തോമ്മായുടെ നേതൃത്വത്തില്‍ ഭാരതത്തിലേക്ക്‌ നടത്തിയ പ്രേഷിത കുടിയേറ്റം തദ്ദേശിയരായ ക്രൈസ്‌തവര്‍ക്ക്‌ സമസ്‌ത മേഖലകളിലും പുത്തന്‍ ഉണര്‍വു പ്രദാനം ചെയ്‌തുവെന്ന്‌ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ അഭിപ്രായപ്പെട്ടു. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തെള്ളകം ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്‌നായിതോമ്മായുടെ ഭാരത പ്രവേശനത്തിന്റെ 1665-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പ്രൊഫ. ജോസഫ്‌ ജോര്‍ജ്‌ കാനാട്ട്‌ അധ്യക്ഷത വഹിച്ചു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ., ജനറല്‍ സെക്രട്ടറി അഡ്വ. ജോസ്‌ ഫിലിപ്പ്‌ ചെങ്ങളവന്‍ ക്‌നാനായ കാത്തലിക്‌ വിമന്‍സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുനി പോള്‍സണ്‍ മാക്കില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടത്തില്‍, തൊമ്മിക്കുഞ്ഞ്‌ വെട്ടിക്കാട്ട്‌, ജോസ്‌ പാറേട്ട്‌, ജോയി നീറ്റുകാട്ട്‌, ജെയിംസ്‌ തെക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4