ഡാളസ്‌ കണ്‍വന്‍ഷന്‍; ഷിക്കാഗോയില്‍ നിന്ന്‌‌ റിക്കാര്‍ഡ്‌ പങ്കാളിത്തം
Updated on March 10, 2010 at 5:45 am

chkccnaഷിക്കാഗോ: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‌ ഷിക്കാഗോയില്‍ നിന്ന്‌ റിക്കാര്‍ഡ്‌ പങ്കാളിത്തമായിരിക്കുമെന്ന്‌ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ഓഫ്‌ ഷിക്കാഗോ സെക്രട്ടറി ജോസ്‌ തൂമ്പനാലും, കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ (ഷിക്കാഗോ) കോ ഓര്‍ഡിനേര്‍ സിറിയക്‌ കൂവക്കാട്ടിലും അറിയിച്ചു. ഇതുവരെ ഷിക്കാഗോയില്‍ നിന്ന്‌ 200 കുടുംബങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തതായും ഇരുവരും അറിയിച്ചു. തൊള്ളായിരത്തില്‍പരം കുടുംബങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഈ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ അവസാനിക്കുന്നതിനാല്‍ ഇനിയും താല്‍പര്യമുള്ളവര്‍ എത്രയും വേഗം www.kccnaconvention.net എന്ന വൈബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്ന്‌ കെ.സി.സി.എന്‍.എ റീജണല്‍ വൈസ്‌ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയ്‌ക്കല്‍ അറിയിച്ചു. ഡാളസ്‌ കണ്‍വന്‍ഷനിലെ ഷിക്കാഗോയില്‍ നിന്നുള്ള വര്‍ധിച്ച പ്രാതിനിധ്യമുസരിച്ച്‌ കണ്‍വന്‍ഷനില്‍ ഒന്നര മണിക്കൂര്‍ കലാപരിപാടികള്‍ മെയിന്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്നതിന്‌ ഷിക്കാഗോയ്‌ക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. കലാപരിപാടികള്‍ അവിസ്‌മരണീയമാക്കുന്നതിന്‌ കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റേസായ ചിന്നു തോട്ടം, ഷാജന്‍ ആനിത്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇനിയും കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ആഗ്രഹിക്കുന്ന കിഡ്‌സ്‌ ക്ലബ്‌ അംഗങ്ങള്‍ ഷൈനി വിരുത്തിക്കുളങ്ങര, ഡെന്നി തുരുത്തുവേലില്‍ എന്നിവരുമായും, കെ.സി.ജെ.എല്‍ അംഗങ്ങള്‍ ലിനേഷ്‌ മഠത്തിപ്പറമ്പില്‍, ലിന്‍സി കുന്നശ്ശേരി, ജിജി നെല്ലാമറ്റം എന്നിവരുമായും, കെ.സി.വൈ.എല്‍ അംഗങ്ങള്‍ ബീനാ ഇണ്ടിക്കുഴിയുമായും, യുവജനവേദി അംഗങ്ങള്‍ അരുണ്‍ നെല്ലാമറ്റവുമായും, മറ്റുള്ളവര്‍ ജയ കുളങ്ങര, ഡെല്ല നെടിയകാലായില്‍, ജോസ്‌ തൂമ്പനാല്‍ എന്നിവരുമായും എത്രയും വേഗം ബന്ധപ്പെടണമെന്ന്‌ കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്‌സ്‌ അറിയിച്ചു. ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാവീണ്യമുള്ള, സ്വാഗത ഡാന്‍സ്‌ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ചിന്നു തോട്ടവുമായി ബന്ധപ്പെടണം. കണ്‍വന്‍ഷനിലെ കലാ – സാഹിത്യ മത്സരങ്ങളില്‍ ഷിക്കാഗോ കെ.സി.എസിനെ പ്രതിനിധീകരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതിനുള്ള സ്‌പെഷല്‍ കലോത്സവം മെയ്‌ 22 ന്‌ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച്‌ നടത്തുന്നതാണെന്ന്‌ കെ.സി.എസ്‌ സെക്രട്ടറി ജോസ്‌ തൂമ്പനാല്‍ അറിയിച്ചു. നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ മാമാങ്കത്തില്‍ പങ്കെടുക്കുന്നതിന്‌ ഷിക്കാഗോയിലെ ക്‌നാനായ സമൂഹം കാണിക്കുന്ന്‌ വര്‍ധിച്ച താല്‍പര്യത്തെ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലമറ്റവും, കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ടും അഭിനന്ദിച്ചു.

റോയി ചേലമലയില്‍

KCS Chicago- Convention News

 

If you are interested to participate in the Chicago cultural program please contact the appropriate coordinators before March 15: Kids club members who are currently in Kindergarten and up please contact: Shiney Viruthikulangara (847) 571- 1180

(liz.abraham@comcast.net), or Denny Thuruthuvelil (theabrahams5@hotmail.com, 847 721 7908)

 KCJL members interested please contact Linesh Joseph ( lineshjoseph@hotmail.com, )or Gigy Nellamattom

( gigynella@sbcglobal.net, 312 505 9314) Lincy Kunnacherry (847) 322- 9168

 KCYL members please contact Bina Indikuzhi (beenaindi@yahoo.com, 630 699 1658)

Yuvajanavedhi members please contact Arun Nellamattom (anellamatt@yahoo.com)  847- 454- 5027

 Adults who are interested please contact Jaya Kulangara (jmrad3@hotmail.com, 847 347 3335), Della

Nediakalayil (tomyphilip@hotmail.com, 847 312 4655) or Jose Thumbanal (jthoompana@gmail.com, 630 335 1419)

 Girls currently in 8th grade and up, interested and is proficient in classical dance, interested in

participating in a Welcome dance please contact Chinu Thottam (c3c4ever@aol.com, 630 863 4984).

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4