സ്‌ത്രീ ശക്തി വിളംബരം ചെയ്‌ത്‌ കെ.എസ്‌.എസ്‌.എസ്‌ വനിതാദിനാഘോഷം
Updated on March 9, 2010 at 3:00 pm

cha1കോട്ടയം : അക്ഷരനഗരിയില്‍ സ്‌ത്രീ ശക്തി വിളിച്ചോതി കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ 15-ാമത്‌ വനിതാ സ്വാശ്രയസംഘരൂപീകരണ വാര്‍ഷികവും അന്താരാഷ്‌ട്രവനിതാദിനാഘോഷങ്ങളുമാണ്‌ അന്താരാഷ്‌ട്ര വനിതാദിനമായ മാര്‍ച്ച്‌ 8 ന്‌ കോട്ടയത്ത്‌ സംഘടിപ്പിച്ചത്‌. കെ.എസ്‌.എസ്‌.എസ്‌ സ്വാശ്രയ സംഘാംഗങ്ങളായ ആയിരക്കണക്കിന്‌ വനിതകളെ പങ്കെടുപ്പിച്ച്‌ കെ.എസ്‌.എസ്‌.എസ്‌. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്‌ കളക്‌ടറേറ്റില്‍ നിന്നും ആരംഭിച്ച വനിതാദിന റാലിയോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കളക്‌ടറേറ്റിനു മുന്‍പില്‍ ഇന്ന്‌ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി കെ.എസ്‌.എസ്‌.എസ്‌. സംഘാംഗങ്ങള്‍ നടത്തിയ തെരുവുനാടകം സമൂഹ മനസ്സാക്ഷിയുടെ കണ്ണു തുറപ്പിക്കാനുതകുന്നതായിരുന്നു. കാലിക പ്രാധാന്യ പ്രശ്‌നങ്ങളായ വിലക്കയറ്റം, സ്‌ത്രീകള്‍ക്കെതിരെയുളള ചൂഷണം, കുടിവെളളക്ഷാമം തുടങ്ങി ഇന്ന്‌ സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിഹാരം വേണമെന്ന്‌ റാലിയിലൂടെ സംഘാംഗങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിച്ചു. 1995-ലെ വനിതാദിനത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി തുടക്കം കുറിച്ച വനിതാ സ്വാശ്രായസംഘങ്ങള്‍ വനിതാ മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ നടത്തി 15 വര്‍ഷം പിന്നിടുമ്പോള്‍ സ്‌ത്രീ സമൂഹത്തിന്‌ അസാദ്ധ്യമായതായി ഒന്നുമില്ല എന്നതിനുദാഹരണങ്ങളായിരുന്നു റാലിയിയോടനുബന്ധിച്ചുണ്ടായിരുന്ന കെ.എസ്‌.എസ്‌.എസ്‌ വനിതാ സ്വാശ്രയമുന്നേറ്റങ്ങളായ വനിതാ ശിങ്കാരിമേളം, വനിതാസെക്യൂരിറ്റി ഫോഴ്‌സ്‌, വനിതാ ഓട്ടോറിക്ഷ, തെരുവുനാടകം, അമ്മന്‍കുടം തുടങ്ങിയവ.
വനിതാമുന്നേറ്റം രാഷ്രട്രപുരോഗതിക്ക്‌ –  എന്ന ദര്‍ശനമാണ്‌ ഇത്തവണത്തെ വനിതാദിനത്തില്‍ മുഖ്യവിഷയമായി കെ.എസ്‌.എസ്‌.എസ്‌ സ്വീകരിച്ചിരിക്കുന്നത്‌. വനിതകളുടെ രാഷ്‌ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി എല്ലാമേഖലയിലും വനിതകള്‍ക്കുളള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വനിതാ പങ്കാളിത്തത്തോടുകുടിയുളള ഒരു വികസനമാണ്‌ രാഷ്‌ട്രത്തിന്റെ സുസ്‌ഥിരമായ പുരോഗതിയ്‌ക്ക്‌ അനിവാര്യമെന്നു മനസ്സിലാക്കി അതിനായി വനിതകളെ സജ്ജീകരിക്കുക എന്നതാണ്‌ ഇതിലൂടെ കെ.എസ്‌.എസ്‌.എസ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. റാലിയെ തുടര്‍ന്ന്‌ കെ.പി. എസ്‌.മേനോന്‍ ഹാളില്‍ നടന്ന പൊതുസമ്മേളനം കോട്ടയം ജില്ലാ കള്‌കടര്‍ മിനി ആന്റണി ഐ.എ.എസിന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത ഭദ്രദീപം തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീകള്‍ സമൂഹത്തിന്റെ ഉറപ്പുള്ള അടിത്തറയാണെന്നും കുടുംബത്തിന്റെ വളര്‍ച്ചയിലും അതുവഴി സമൂഹവളര്‍ച്ചയിലും സ്‌ത്രീകള്‍ക്ക്‌ നിര്‍ണ്ണായക പങ്ക്‌ വഹിക്കാനാകുമെന്നും്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം അനുസ്‌മരിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വല്‍സലകുമാരി, മുന്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികാ സുഭാഷ്‌, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യാ ബാനര്‍ജി തുടങ്ങിയവര്‍ സമ്മേളനത്തിന്‌ ആശംസകള്‍ അര്‍പ്പിച്ചു. സമ്മേളനത്തില്‍ കെ.എസ്‌.എസ്‌.എസ്‌. പ്രോജക്‌ട്‌ കോര്‍ഡിനേറ്റര്‍ സി. ലിനറ്റ്‌ ഡി.സി.പി.ബി സ്വാഗതവും മേഖലാ ഫെഡറേഷന്‍ സെക്രട്ടറി ലിസി ലൂക്കോസ്‌ നന്ദിയും പറഞ്ഞു. കെ.എസ്‌.എസ്‌.എസ്‌, മികച്ച വനിതാസ്വാശ്രയ മുന്നേറ്റ പ്രവര്‍ത്തകയായി തെരഞ്ഞെടുത്ത കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ്‌ മിനി ജോബിയെ സമ്മേളനത്തില്‍ ആദരിച്ചു. തുടര്‍ന്ന്‌ 2010 വര്‍ഷത്തില്‍ കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കുന്ന വികസന കര്‍മ്മരേഖയുടെ പ്രകാശനവും, കെ.എസ്‌.എസ്‌.എസിന്റെ വനിതാമുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു ചുവടുവയ്‌പായ വനിതാ കരകാട്ടത്തിന്റെ അരങ്ങേറ്റവും സമ്മേളനത്തില്‍ നടത്തി. വനിതാദിനാഘോഷങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും നേതൃത്വം വഹിച്ചിരുന്നത്‌ വനിതകള്‍ തന്നെയായിരുന്നു എന്നത്‌ കെ.എസ്‌.എസ്‌.എസ്‌ നടത്തിയ വനിതാദിനാഘോഷത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.

cha2

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4