ഡാളസ്‌ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കും
Updated on March 9, 2010 at 5:51 am
സുനില്‍ മാധവപ്പള്ളി (കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി)

സുനില്‍ മാധവപ്പള്ളി (കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി)

ഡാളസ്‌: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ 31 ന്‌ സമാപിക്കുമെന്ന്‌ കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളി അറിയിച്ചു. തീയതി പിന്നീട്‌ നീട്ടുന്നതല്ല. ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഇതിനുള്ള ചെക്കുകള്‍ മാര്‍ച്ച്‌ 31 നു മുമ്പ്‌ സമര്‍പ്പിക്കണമെന്ന്‌ കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ്‌ നിര്‍ദേശിച്ചതായും ജനറല്‍ സെക്രട്ടറി അറിയിച്ചു. നോര്‍ത്ത്‌ അമേരിക്കയിലെ കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങള്‍ക്ക്‌ കണ്‍വന്‍ഷനില്‍ തുടക്കും കുറിക്കുന്നതു കൊണ്ട്‌ ചരിത്രപരമായും ഈ കണ്‍വന്‍ഷന്‌ ഏറെ പ്രാധാന്യമുണ്ട്‌. അതുകൊണ്ട്‌ കണ്‍വന്‍ഷനില്‍ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രത്യേകം താല്‍പര്യമെടുക്കുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചു. കണ്‍വന്‍ഷന്‍ സംബന്ധിച്ചും, രജിസ്‌ട്രേഷനെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ www.kccnaconvention.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ജൂഡ്‌ കട്ടപ്പുറം & ജോര്‍ജ്‌ തോട്ടപ്പുറം

covention

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4