തറയില്‍ തോമസച്ചന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്ന സായാഹ്നം
Updated on March 8, 2010 at 8:50 am

f1തെള്ളകം: ക്‌നാനായ ഹദ്‌യൂസ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെള്ളകത്തെ ക്‌നാനായ ഹദ്‌യൂസ ഭവനില്‍ സംഘടിപ്പിച്ച ഫാ.തോമസ്‌ തറയില്‍ അനുസ്‌മരണവും പ്രാര്‍ഥനാ ശുശ്രൂഷയും തറയിലിച്ചനെപ്പറ്റിയുള്ള മിഴിവാര്‍ന്ന ഓര്‍മകള്‍ നിറഞ്ഞ വേദിയായി. ഞായറാഴ്‌ച വൈകുന്നരേം നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം തറയിലച്ചനെപ്പറ്റി ഒത്തിരി മധുരസ്‌മരണകള്‍ ഉള്ളവരായിരുന്നു. സ്‌നേഹം നിറഞ്ഞ ഇടപെടലും, സൗമ്യമായ പെരുമാറ്റവും കൊണ്ട്‌ ഏവരെയും കീഴടക്കിയ തറയിലച്ചന്‍ ഇനി ഓര്‍മകളില്‍ മാത്രമാണെന്ന യാഥാര്‍ഥ്യം പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. ഹദ്‌യൂസ ക്ലബ്ബിന്റെ സ്‌പിരച്വല്‍ അഡൈ്വസര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്ന തറയിലിച്ചന്‍ ക്ലബ്ബിന്റെ ഏതു പരിപാടികളിലെയും സജീവ സാന്നിധ്യമായിരുന്നു. ഞായറാഴ്‌ച ഇതാദ്യമായി അച്ചന്റെ സാന്നിധ്യമില്ലാതെ ഒരു യോഗം… അച്ചനെ അനുസ്‌മരിക്കുവാന്‍…പുഞ്ചിരി തൂകി നില്‍ക്കുന്ന അച്ചന്റെ ഫോട്ടോ വേദിയില്‍..ഫാ.ജോബി പുച്ചൂക്കണ്ടത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷ നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ അനുസ്‌മരണാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജനഹൃദയങ്ങളെ കീഴടക്കിയ മാതൃകാ വൈദികനായിരുന്ന തറയിലച്ചനെന്ന്‌ ഫാ.മാത്യു ഇളപ്പാനിക്കല്‍ അനുസ്‌മരിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ജയിംസ്‌ തെക്കനാട്ട്‌ അധ്യക്ഷത വഹിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പ്രൊഫ.ജോസഫ്‌ ജോര്‍ജ്‌ കാനാട്ട്‌, ഫാ.തോമസ്‌ പുതിയകുന്നേല്‍, ഫാ.തോമസ്‌ തറയിലിന്റെ സഹോദരിമാരായ സിസ്‌റ്റര്‍ അക്വിനാസ്‌ എസ്‌.വി.എം, സിസ്‌റ്റര്‍ സാബാ എസ്‌.വി.എം, കെ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജോസ്‌ ഫിലിപ്പ്‌ ചെങ്ങളവന്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഷൈജി ഓട്ടപ്പള്ളി സ്വാഗതവും, ടോം കരികുളം നന്ദിയും പറഞ്ഞു.

[Gallery not found]

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4