ഷിക്കാഗോയില്‍ മതബോധന വാര്‍ഷിക കലോത്സവം ഉജ്വലമായി
Updated on March 8, 2010 at 6:07 am

m10ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ റിലീജിയസ്‌ സ്‌കൂളിന്റെയും, സെന്റ്‌ മേരീസ്‌ ക്‌നാനായ റിലീജിയസ്‌ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള മതബോധന വാര്‍ഷിക കലോത്സവം താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്വലമായി നടത്തപ്പെട്ടു. തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. ഏറെ ചിട്ടയോടെയും ബൈബിള്‍ അധിഷ്‌ഠിതമായും നടത്തുന്ന ഈ കലോത്സവം ഏറെ അഭിനന്ദനീയമാണെന്നും, മറ്റു കമ്യൂണിറ്റികള്‍ക്ക്‌ ഇത്‌ മാതൃകയാണെന്നും മാര്‍ അങ്ങാടിയത്ത്‌ തന്റെ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി മതബോധന കലോത്സവ ചടങ്ങില്‍ ആദ്യാവസാനം മാര്‍ അങ്ങാടിയത്തിന്റെ സാന്നിധ്യമുണ്ട്‌ എന്നത്‌ കലോത്സവത്തിന്റെ ഉന്നത നിലവാരത്തിനുള്ള ഏറ്റവും വലിയ സാക്ഷ്യപത്രമാണ്‌. വികാരി ഫാ.ഏബ്രാഹം മുത്തോലത്ത്‌, സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ.ജോര്‍ജ്‌ മഠത്തില്‍പറമ്പില്‍, ചാന്‍സലര്‍ ഫാ.റോയി കടുപ്പില്‍ തുടങ്ങി നിരവധി വൈദികര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജോണി തെക്കേപറമ്പില്‍ സ്വാഗതം ആശംസിച്ചു. വികാരി ഫാ.ഏബ്രാഹം മുത്തോലത്തിന്റെ നേതൃപാടവം ഒരിക്കല്‍ കൂടി വിളിച്ചോതുന്നതായിരുന്നു മതബോധന കലോത്സവത്തിന്റെ മികവാര്‍ന്ന അവതരണം.
ജപമാലയെ ആസ്‌പദമാക്കി അഞ്ചര മണിക്കൂറോളം നീണ്ടു നിന്ന ഈ പരിപാടി സ്‌കിറ്റുകളും, ഡാന്‍സുകളും കോര്‍ത്തിണക്കിയാണ്‌ അണിയിച്ചൊരുക്കിയിരുന്നത്‌. അതിമനോഹരമായി അവതരിപ്പിച്ച പരിപാടിയില്‍ ഇരു സ്‌കൂളുകളില്‍ നിന്നുമായി 550 ഓളം കുട്ടികളും, 110 ഓളം അധ്യാപകരും അണിചേര്‍ന്നു.ഡാന്‍സുകളിലൂടെയും. പാട്ടുകളിലൂടെയും ബൈബിള്‍ അധിഷ്‌ഠിത സംഭവങ്ങളും, ആത്മീയ ഉണര്‍വും കുട്ടികളുടെ മനസില്‍ പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫാ.ഏബ്രാഹം മുത്തോലത്തിന്റെ നേതൃത്വത്തില്‍ മതബോധന കലോത്സവം എല്ലാ വര്‍ഷവും നടത്തിവരുന്നത്‌. കലോത്സവത്തിന്‌ റിലീജിയസ്‌ സ്‌കൂള്‍ ഡയറക്ടേഴ്‌സ്‌, കോ ഓര്‍ഡിനേറ്റേഴ്‌സായ ജോണി തെക്കേപ്പറമ്പില്‍, ടോമി കുന്നശ്ശേരി, സജി പൂത്തൃക്കയില്‍, ടെസി ഞാറവേലില്‍, സാലി കിഴക്കേക്കുറ്റ്‌, ജോസ്‌മി ഇടുക്കുതറ, റ്റീന കോലടി, മനീഷ്‌ കൈമൂലയില്‍, ബിനി തെക്കനാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

സാബു നടുവീട്ടില്‍ / റോയി നെടുംചിറ

PHOTOS: DOMINIC CHOLLAMBEL

  • » `എന്റെ സ്‌നേഹവീട്‌' ബര്‍മിംഗ്‌ഹാമിലും
  • » ഒക്‌സ്‌ഫോര്‍ഡ്‌ ക്‌നാനായ കാത്തലിക്‌ അസോ. വിനോദയാത്ര നടത്തി
  • » മാര്‍ മാത്യു മൂലക്കാട്ടിന്‌ റോക്ക്‌ലാന്‍ഡില്‍ ഊഷ്‌മള സ്വീകരണം
  • » ഡാളസ്‌ ക്‌നാനായ കാത്തലിക്‌ അസോ. ഓണം ആഘോഷിച്ചു
  • » ഡാളസില്‍ അതിരൂപതാ ശതാബ്‌ദി ആഘോഷത്തിനു തുടക്കമായി
  • » സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു
  • » വടംവലി: കരുത്തുതെളിയിച്ച്‌ കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍
  • » അറ്റ്‌ലാന്റായില്‍ കെ.സി.വൈ.എല്‍. റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
  • » അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ ഹൂസ്റ്റണില്‍ തുടക്കമായി
  • » ഷിക്കാഗോയില്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനക്കാരുടെ പിക്‌നിക്‌ സെപ്‌റ്റംബര്‍ 18 ന്‌
  • » ഡിട്രോയിറ്റില്‍ എട്ടുനോമ്പ്‌ ആരംഭിച്ചു
  • » ഷിക്കാഗോ കെ.സി.സി. അതിരൂപതാ സ്ഥാപനദിനം ആഘോഷിച്ചു
  • » ക്രോയിഡോണ്‍ ക്‌നാനായ സംഗമം അവിസ്‌മരണീയമായി
  • » ഹാര്‍ലോയില്‍ മരിച്ച നവജാതശിശുവിന്റെ സംസ്‌കാരം എട്ടിന്‌
  • » കെ.സി.എസ്‌. പിക്‌നിക്കും ഓണാഘോഷവും സെപ്‌റ്റംബര്‍ 11-ന്‌
  • » ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ കാനഡയുടെ പിക്‌നിക്‌ ഉജ്വലമായി
  • » ബര്‍മിംഗ്‌ഹാമില്‍ സ്‌പോര്‍ട്‌സ്‌ ദിനം സെപ്‌റ്റംബര്‍ 5 ന്‌
  • » സെന്റ്‌ മേരീസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സെപ്‌റ്റംബര്‍ 4 ന്‌
  • » സെന്റ്‌ മേരീസ്‌ റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
  • » ഷിക്കാഗോയില്‍ ആവേശമുണര്‍ത്തി ഉഴവൂര്‍ പികിനിക്‌
  • Advertise Here