കെ.സി.വൈ.എല്‍. ബാംഗ്‌ളൂര്‍ റീജിയണ്‍ ഭാരവാഹികള്‍
Updated on March 6, 2010 at 3:44 pm

kcyl bangalorബാംഗ്‌ളൂര്‍: കെ.സി.വൈ.എല്‍. ബാംഗ്‌ളൂര്‍ റീജിയന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റീജിയണ്‍ ചാപ്ലയിന്‍ ഫാ. ജോര്‍ജ്‌ കറുകപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തെരഞ്ഞെടുപ്പു നടത്തിയത്‌. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെ ശ്ലാഘിച്ച ചാപ്ലയിന്‍, അടുത്ത വര്‍ഷം കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ കാര്യക്ഷമതയോടെയും, ഊര്‍ജസ്വലമായും പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു. ജൂബിഷ്‌ ടി. കുര്യന്‍, തിയ്യാകുളങ്ങര (കല്ലറ പഴയപള്ളി) – പ്രസിഡന്റ്‌, സ്‌മിത സ്റ്റീഫന്‍ നിരവത്ത്‌ (സ്വര്‍ഗറാണി) – വൈസ്‌ പ്രസിഡന്റ്‌, തോംസണ്‍ ഫിലിപ്പ്‌, ആണ്ടുമ്യാലില്‍ (ചുള്ളിക്കര) – സെക്രട്ടറി, സിറില്‍ ജോണ്‍ മൂലക്കാട്ട്‌ (പെരിക്കല്ലൂര്‍) – ജോയിന്റ്‌ സെക്രട്ടറി, സനില്‍ ഏബ്രഹാം കയ്യാലക്കകത്ത്‌ (വാരപ്പെട്ടി)- ട്രഷറര്‍, രേഷ്‌മ റ്റൈസ്‌ കുരുവിള, നിരപ്പുകാട്ടില്‍ (പിറവം), എ.കെ. ജറില്‍, ആനിമൂട്ടില്‍ (പുതുശേരി) – എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‌കുമെന്നും, യുവജനങ്ങളെ ഐക്യത്തില്‍ കോര്‍ത്തിണക്കുന്നതിന്‌ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. റീജണല്‍ ഡയറക്‌ടറായി പ്രൊഫ. ബിനോ തോമസിനെ തെരഞ്ഞെടുത്തു. ചാപ്ലയിനോടൊപ്പം കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ്‌ ബിജോയി ഉറുമ്പേല്‍, വൈസ്‌ പ്രസിഡന്റ്‌ സെഫി ജോസഫ്‌ എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‌കി. ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മാര്‍ച്ച്‌ 14-ന്‌ നടത്തുവാന്‍ തീരുമാനിച്ചു.

ആഷ്‌ലി അഴകുളം

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4