ചാച്ചിയെ നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷ കൈവിടാതെ ഉതുപ്പാനും മക്കളും
Updated on March 6, 2010 at 3:31 pm

കോട്ടയം: ബ്രിട്ടനില്‍ വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന പുന്നത്തുറ ഇടവകാംഗമായ ചാച്ചിയെ (65) നാട്ടിലെത്തിക്കാന്‍ അധികാരികളുടെ കാരുണ്യം തേടുന്ന ഭര്‍ത്താവ്‌ ഉതുപ്പാനും കുടുംബാംഗങ്ങള്‍ക്കും ഇനിയും പ്രതീക്ഷ നഷ്ടമായിട്ടില്ല. ഈ വര്‍ഷം ജനുവരി ഒന്നിന്‌ കാര്‍ഡിഫില്‍വച്ച്‌ മസ്‌തിഷ്‌കാഘാതമുണ്ടായ ചാച്ചിക്ക്‌ ഇതോടകം ഒരു കോടിയോളം രൂപ ചികിത്സയ്‌ക്കു ചെലവു വന്നു. ചികിത്സ കൊണ്ടു പ്രയോജനമില്ലെന്നു ഹീത്ത്‌്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കെ ഭാര്യയെ നാട്ടിലെത്തിക്കാന്‍ ഉതുപ്പാനും മകന്‍ ടോമിയും നെട്ടോട്ടത്തിലാണ്‌. കിടങ്ങൂര്‍ സൗത്ത്‌ ഇടമന വീട്ടില്‍ ഉതുപ്പാനും ഭാര്യ ചാച്ചിയും കഴിഞ്ഞ നവംബറിലാണ്‌ വെയില്‍സിലേക്കു പോയത്‌. കാര്‍ഡിഫില്‍ ജോലി ചെയ്യുന്ന ഇളയ മകന്‍ ബിജുവിന്റെ മൂന്നു മാസമായ കുട്ടിയെ കാണാന്‍ സന്ദര്‍ശക വീസയിലെത്തിയ കുടുംബത്തിന്‌ അപ്രതീക്ഷിതമായ ആഘാതമായിരുന്നു ചാച്ചിക്കുണ്ടായ പക്ഷാഘാതം. ജനുവരി ഒന്നിന്‌ മകനും കുടുംബവും പുറത്തുപോയ സമയത്ത്‌ അബോധാവസ്ഥയിലായി രക്തം ഛര്‍ദിച്ച ചാച്ചിയെ ഹീത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരം തളര്‍ന്ന്‌ ബോധം നഷ്ടപ്പെട്ട ചാച്ചിയെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കിയെങ്കിലും പ്രതീക്ഷയ്‌ക്ക്‌ വകയുണ്ടായില്ല. ഭാര്യയുടെ നിസഹായാവസ്ഥയില്‍ മനംനൊന്ത ഉതുപ്പാന്‍ ജനുവരി രണ്ടാം വാരം നാട്ടിലേക്ക്‌ മടങ്ങി. മകനും മരുമകളും ആശുപത്രിയില്‍ അമ്മയെ ശുശ്രൂഷിക്കുന്നു. എങ്ങനെയും ഭാര്യയെ നാട്ടില്‍ കൊണ്ടുവരാന്‍ ഉതുപ്പാനും കുടുംബവും ഒട്ടേറെ നേതാക്കളെ സമീപിച്ചെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഓരോ ദിവസവും സങ്കീര്‍ണമാവുകയാണ്‌. ചികിത്സയ്‌ക്കും മറ്റുമായി ഒരു കോടിയോളം രൂപ ആശുപത്രിയില്‍ അടയ്‌ക്കാനിരിക്കെ അതു താങ്ങാനുള്ള ശേഷി കുടുംബത്തിനില്ല. ആംബുലന്‍സ്‌ ഫ്‌ളൈറ്റില്‍ മാത്രമേ ചാച്ചിയെ നാട്ടിലെത്തിക്കാനേ മാര്‍ഗമുള്ളുവെന്ന്‌ ആശുപത്രി അധികാരികള്‍ പറയുന്നു. ഇതല്ലെങ്കില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്‌തു പ്രത്യേകം നഴ്‌സിന്റെ പരിചരണത്തില്‍ നാട്ടില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിലെ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചേ പറ്റൂ. നാട്ടില്‍ ഡ്രൈവിംഗ്‌ ജോലി നോക്കുന്ന മക്കള്‍ക്ക്‌ ഈ ചെലവ്‌ താങ്ങാവുന്നതല്ല. കേന്ദ്ര പ്രവാസി മന്ത്രാലയവും ഇംഗ്ലണ്ടിലെ ഇന്ത്യന്‍ എംബസിയും വേണ്ട വിധത്തില്‍ ഇടപെടാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകില്ല. ചാച്ചിയുടെ സന്ദര്‍ശക വിസയുടെ കാലാവധി അടുത്ത മാസം തീരുമെന്നിരിക്കെ ഇക്കാര്യത്തിലും എന്തു ചെയ്യണമെന്ന്‌ ഉതുപ്പാനും മക്കള്‍ക്കും അറിയില്ല. കാര്‍ഡിഫില്‍ അധികം മലയാളികളില്ലാത്തതിനാല്‍ ബിജുവിന്‌ ഏറെ പരിമിതികളുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചാച്ചിയെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ പ്രതീക്ഷിച്ചു കഴിയുകയാണ്‌ കിടങ്ങൂര്‍ ഗ്രാമവാസികള്‍.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4