ഡാളസ്‌ കണ്‍വന്‍ഷന്‍; വിമന്‍സ്‌ ഫോറം നിര്‍ണായക പങ്ക്‌ വഹിക്കും
Updated on March 4, 2010 at 4:17 pm

mary-madathiparambilഡാളസ്‌: അടുത്ത ജൂലൈയില്‍ ഇവിടെ നടക്കുന്ന കെ.സി.സി.എല്‍.എ ദേശീയ കണ്‍വന്‍ഷനില്‍ , ക്‌നാനായ കാത്തലിക്‌ വിമന്‍സ്‌ ഫോറം ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നിര്‍ണായക പങ്കു വഹിക്കുമെന്ന്‌ പ്രസിഡന്റ്‌ മേരി തോമസ്‌ മഠത്തില്‍പറമ്പില്‍ പറഞ്ഞു. വിമന്‍സ്‌ ഫോറം ദേശീയ തലത്തില്‍ രൂപീകൃതമായതിനു ശേഷം നടക്കുന്ന ആദ്യ കണ്‍വന്‍ഷന്‍ എന്ന നിലയില്‍ ഡാളസ്‌ കണ്‍വന്‍ഷന്‌ ഏറെ പ്രാധാന്യമുണ്ട്‌. വിമന്‍സ്‌ ഫോറം ഇല്ലാത്ത ശാഖകളില്‍ അത്‌ തുടങ്ങുക, വനിതാ ക്ഷേമത്തിന്‌ ആവശ്യമായ സെമിനാറുകള്‍ – ചര്‍ച്ചാ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളിലുണ്ടെന്ന്‌ മേരി തോമസ്‌ ചൂണ്ടിക്കാട്ടി. കോട്ടയം അതിരൂപത ശതാബ്ദി ആഘോഷിക്കാന്‍ പോകുന്ന ഈ അവസരത്തില്‍ അമേരിക്കയിലെ ക്‌നാനായ വനിതകള്‍ക്ക്‌ സമുദായ പ്രവര്‍ത്തനങ്ങളില്‍ ഏറെ പങ്കു വഹിക്കാനാകും. ഡാളസ്‌ കണ്‍വന്‍ഷന്‌ ധാരളം വനിതകള്‍ എത്തുമെന്നാണ്‌ പ്രതീക്ഷ. സെമിനാറുകളും, ചര്‍ച്ചകളും സജീവമാക്കാന്‍ ഇവരുടെ സാന്നിധ്യം സഹായകരമാകും. മാതാപിതാക്കളില്‍ നിന്ന്‌ കുട്ടികളും, കുട്ടികളില്‍ നിന്ന്‌ മാതാപിതാക്കളും എന്തു പ്രതീക്ഷിക്കുന്നു എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന ചര്‍ച്ചയില്‍ വനിതാ ഫോറം സജീവമായി പങ്കെടുക്കണമെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു. ദേശീയ തലത്തില്‍ വിമന്‍സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭദശയിലാണെങ്കിലും പലവിധത്തിലുള്ള കര്‍മ പരിപാടികളുമായി സംഘടന അതിവേഗം കര്‍മമണ്‌ഡലത്തില്‍ സജീവമയിക്കഴിഞ്ഞതായി മേരി തോമസ്‌ അറിയിച്ചു.

ജൂഡ്‌ കട്ടപ്പുറം & ജോര്‍ജ്‌ തോട്ടപ്പുറം

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4