ഐ.കെ.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രൗഡഗംഭീരമായ തുടക്കം
Updated on March 4, 2010 at 3:31 pm

n3ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ ക്‌നാനായ കാത്തില്‌ക കമ്യൂണിറ്റി ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2010 ലെ പ്രവര്‍ത്തനോദ്‌ഘാടനം ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ പ്രൗഡഗംഭീരമായ പരിപാടികളോടെ നടത്തി. ഫാ.ജയിംസ്‌ പൊങ്ങാനയില്‍, ഫാ.ജോസ്‌ തറയ്‌ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കു ശേഷമാണ്‌ സമ്മേളനത്തിനു തുടക്കമായത്‌. പ്രസിഡന്റ്‌ ടോമി വടുതലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ജയിംസ്‌ മ്യാല്‍ക്കരപുറത്ത്‌ മുഖ്യാതിഥികളെ സദസിനു പരിചയപ്പെടുത്തി. റോക്ക്‌ലാന്‍ഡ്‌ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ഡോ.രാം നഗുബന്ധി, സമുദായാംഗങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു വരേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ഡോ.എം.സുബ്രഹ്മണ്യം, ക്‌നാനായ കൂട്ടായ്‌മയെയും, കെട്ടുറപ്പിനെയും പ്രകീര്‍ത്തിച്ചു. തുടര്‍ന്ന്‌്‌ വൈസ്‌ പ്രസിഡന്റ്‌ മോളി തയ്യില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഭദ്രദീപം തെളിയിക്കല്‍ ചടങ്ങ്‌ നടന്നു. കെ.സി.സി.എല്‍.എ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ ബിജു വലിയകല്ലുങ്കല്‍, കിഡ്‌സ്‌ ക്ലബ്‌ പ്രിന്‍സിപ്പല്‍മാരായ ജയിംസ്‌ തോട്ടപ്പുറത്ത്‌, സിസിലി നെടുംതുരുത്തില്‍, ജോസഫ്‌ കീഴങ്ങാട്ട്‌, ബില്‍ഡിംഗ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ ചാരാത്ത്‌, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ പ്രിയങ്ക ആശാന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജോസ്‌ തറക്കല്‍ സന്ദേശം നല്‍കി. ട്രഷറര്‍ പ്രിന്‍സ്‌ കിഴക്കേല്‍ നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക്‌ ബിനു പുളിക്കത്തൊട്ടിയില്‍, പ്രിന്‍സ്‌ തടത്തില്‍, രഞ്‌ജി മണലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാജു ഉറുമ്പേത്തിന്റെ നേതൃത്വത്തിലുള്ള ശ്രുതിമധുരമായ ക്വയര്‍ ഏവരുടെയും പ്രശംസ നേടി. സജി വെങ്ങേലില്‍, ജോണ്‍സണ്‍ വട്ടമറ്റം എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ പോലും പരിപാടയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്‌ പാര്‍ക്കിംഗ്‌ സുഗമമാക്കാന്‍ സഹായിച്ചത്‌ ജയിംസ്‌ ആലപ്പാട്ടിന്റെ നേതൃത്വമാണ്‌.

ജയിംസ്‌ മ്യാല്‍ക്കരപുറത്ത്‌

n5

Picture 5 of 5

  • » ഒക്‌സ്‌ഫോര്‍ഡ്‌ ക്‌നാനായ കാത്തലിക്‌ അസോ. വിനോദയാത്ര നടത്തി
  • » മാര്‍ മാത്യു മൂലക്കാട്ടിന്‌ റോക്ക്‌ലാന്‍ഡില്‍ ഊഷ്‌മള സ്വീകരണം
  • » ഡാളസ്‌ ക്‌നാനായ കാത്തലിക്‌ അസോ. ഓണം ആഘോഷിച്ചു
  • » ഡാളസില്‍ അതിരൂപതാ ശതാബ്‌ദി ആഘോഷത്തിനു തുടക്കമായി
  • » സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു
  • » വടംവലി: കരുത്തുതെളിയിച്ച്‌ കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍
  • » അറ്റ്‌ലാന്റായില്‍ കെ.സി.വൈ.എല്‍. റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
  • » അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ ഹൂസ്റ്റണില്‍ തുടക്കമായി
  • » ഷിക്കാഗോയില്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനക്കാരുടെ പിക്‌നിക്‌ സെപ്‌റ്റംബര്‍ 18 ന്‌
  • » ഡിട്രോയിറ്റില്‍ എട്ടുനോമ്പ്‌ ആരംഭിച്ചു
  • » ഷിക്കാഗോ കെ.സി.സി. അതിരൂപതാ സ്ഥാപനദിനം ആഘോഷിച്ചു
  • » ക്രോയിഡോണ്‍ ക്‌നാനായ സംഗമം അവിസ്‌മരണീയമായി
  • » ഹാര്‍ലോയില്‍ മരിച്ച നവജാതശിശുവിന്റെ സംസ്‌കാരം എട്ടിന്‌
  • » കെ.സി.എസ്‌. പിക്‌നിക്കും ഓണാഘോഷവും സെപ്‌റ്റംബര്‍ 11-ന്‌
  • » ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ കാനഡയുടെ പിക്‌നിക്‌ ഉജ്വലമായി
  • » ബര്‍മിംഗ്‌ഹാമില്‍ സ്‌പോര്‍ട്‌സ്‌ ദിനം സെപ്‌റ്റംബര്‍ 5 ന്‌
  • » സെന്റ്‌ മേരീസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സെപ്‌റ്റംബര്‍ 4 ന്‌
  • » സെന്റ്‌ മേരീസ്‌ റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
  • » ഷിക്കാഗോയില്‍ ആവേശമുണര്‍ത്തി ഉഴവൂര്‍ പികിനിക്‌
  • » ദമാമില്‍ നാടന്‍ ശൈലിയില്‍ ഓണം ആഘോഷിച്ചു
  • Advertise Here