മേരിലാന്‍ഡ്‌ ഹൈസ്‌കൂളിലെ മാര്‍ഗംകളി ടീമിന്‌ സ്വീകരണം നല്‍കി
Updated on February 26, 2010 at 1:53 pm
മേരിലാന്‍ഡ്‌ ഹൈസ്‌കൂളിലെ മാര്‍ഗംകളി ടീമംഗങ്ങള്‍ ഹെഡ്‌മിസട്രസ്‌ ജയ്‌നമ്മ അബ്രഹാം, സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ്‌ ആനിമൂട്ടില്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

മേരിലാന്‍ഡ്‌ ഹൈസ്‌കൂളിലെ മാര്‍ഗംകളി ടീമംഗങ്ങള്‍ ഹെഡ്‌മിസട്രസ്‌ ജയ്‌നമ്മ അബ്രഹാം, സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ്‌ ആനിമൂട്ടില്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

മടമ്പം: ഈ അധ്യയന വര്‍ഷം മാര്‍ഗംകളിയില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ച മടമ്പം മേരിലാന്‍ഡ്‌ ഹൈസ്‌കൂളിലെ മാര്‍ഗംകളി ടീമംഗങ്ങള്‍ക്ക്‌ പി.ടി.എ യുടെയും, നാട്ടുകാരുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മാര്‍ഗംകളി ടീം, സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ്‌ നേടി മികവു തെളിയിക്കുകയുണ്ടായി. മടമ്പം ടൗണില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ശ്രീകണ്‌ഠപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.സി.ഹരിദാസന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ്‌ ബെന്നി കുന്നംകുഴയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ഫിലിപ്പ്‌ ആനിമൂട്ടില്‍ ഉപഹാര സമര്‍പ്പണം നടത്തി. അഡ്വ.വില്‍സണ്‍ തോമസ്‌, ശോഭന ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌മിസ്‌ട്രസ്‌ ജയ്‌നമ്മ അബ്രഹാം സ്വാഗതവും, പി.ടി.എ ജോയിന്റ്‌ സെക്രട്ടറി പി.എം.മാത്യു നന്ദിയും പറഞ്ഞു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4