ജീസസ്‌ ഓഫ്‌ നസ്രത്ത്‌ പാഷന്‍ പ്ലേ ദര്‍ശിക്കാന്‍ തീര്‍ഥയാത്ര
Updated on February 26, 2010 at 12:05 pm

passionഷിക്കാഗോ: ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയുടേയും, സെന്റ്‌ മേരീസ്‌ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യയാനിയില്‍ നടക്കുന്ന പാഷന്‍ പ്ലേ ദര്‍ശിക്കാന്‍ തീര്‍ഥയാത്ര നടത്തുന്നു. ജീസസ്‌ ഓഫ്‌ നസ്രത്ത്‌ എന്ന പേരില്‍ മാര്‍ച്ച്‌ 20-ാം തീയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 നു നടക്കുന്ന പാഷന്‍ പ്ലേയിലാണ്‌ ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സമൂഹം സംബന്ധിക്കുന്നത്‌. ഇടവക വികാരി ഫാ. എബ്രാഹാം മുത്തോലത്തിന്റെ നേതൃത്വത്തിലാണ്‌ യാത്ര നടത്തുന്നത്‌. ഇന്ത്യയാനിയിലെ മുന്‍സ്റ്ററിലുള്ള ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജീസസ്‌ ഓഫ നസ്രത്ത്‌ എന്ന പാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്കമ്മ നെടിയകാലായില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരുടെ പക്കല്‍ ഒരാള്‍ക്ക്‌ 20 ഡോളര്‍ ഫീസടച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. യേശു ക്രിസ്‌തുവിന്റെ പീഡാനുഭവവും, കുരിശു മരണവും ഗാഗുല്‍ത്താമലയും, പീലാത്തോസിന്റെ അരമനയും,വിചാരണയും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ 150 തില്‍പരം ഒട്ടകം, കുതിര എന്നിവയും 500 ല്‍ പരം അഭിനേതാക്കളും അണിനിരക്കുന്നു. സേക്രഡ്‌ ഹാര്‍ട്ടിലേയും സെന്റ്‌ മേരീസിലേയും മതബോധന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഈ ഷോയില്‍ തങ്ങളുടെ കുട്ടികളുമായി പങ്കെടുക്കുന്നത്‌ നന്നായിരിക്കും.

ജോര്‍ജ്‌ തോട്ടപ്പുറത്ത്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4