മലബാറില്‍ പെണ്‍കരുത്തായി ശിങ്കാരിമേളം ടീം
Updated on February 26, 2010 at 11:23 am

chendamelamമാലക്കല്ല്‌ : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ചുവടു പിടിച്ച്‌ മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി രൂപം നല്‍കിയ വനിതകളുടെ ശിങ്കാരിമേളം ടീം മലബാറിന്‌ പുതിയ അനുഭവമാകുന്നു. മാസിന്റെ നേതൃത്വത്തിലും നബാര്‍ഡിന്റെ സഹായത്തിലും മാലക്കല്ലില്‍ ആരംഭിച്ച ശിങ്കാരിമേളം ടീം, മാലക്കല്ല്‌ ലൂര്‍ദ്ദ്‌മാതാ തിരുനാളിനോടനുബന്ധിച്ചാണ്‌ അരങ്ങേറ്റം കുറിച്ചത്‌. ശിങ്കാരിമേളം കലാകാരന്‍ സുകുമാരന്‍ കരിവെള്ളൂരിന്റെ കീഴില്‍ രണ്ടു മാസത്തെ പരിശീലനം നേടിയാണ്‌ 18 പേര്‍ അടങ്ങുന്ന ടീം അരങ്ങേറ്റം നടത്തിയത്‌. നബാര്‍ഡിന്റെ സഹായത്തോടെ മാസ്‌ നടത്തിയ വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണത്തിന്‌ എത്തിയ നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ.സി. ശശിധര്‍, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവരെ കള്ളാര്‍ പാരിഷ്‌ ഹാളിലേക്ക്‌ മാസ്‌ ശിങ്കാരിമേളത്തിന്റെ അകമ്പിയോടെയാണ്‌ സ്വീകരിച്ച്‌ ആനയിച്ചത്‌. കാസര്‍ഗോഡ്‌, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്കു പുറമേ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലെ പ്രോഗ്രാമുകള്‍ക്കും ശിങ്കാരിമേളം ടീമിന്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. മാലക്കല്ല്‌ ആനിമേറ്റര്‍ ഷിജി സാബുവിന്റെ നേതൃത്വത്തിലാണ്‌ മാസ്‌ ശിങ്കാരിമേളം പ്രവര്‍ത്തിക്കുന്നത്‌. മാലക്കല്ല്‌ ഗ്രാമവികസന സമിതി പ്രസിഡന്റ്‌ ഫാ. ടോമി പട്ടുമാക്കില്‍ ടീമിനുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4