കോതനല്ലൂര്‍ : ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അതിരൂപതാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ തൂവാനീസാ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ വച്ച് ആത്മശാക്തീകരണ ധ്യാനം നടത്തി. തൂവാനീസ ഡയറക്‌ടര്‍ ഫാ. തോമസ് കൊച്ചുപുത്തന്‍പുരയ്‌ക്കല്‍ ധ്യാനശുശ്രൂഷ ഉദ്‌ഘാടനം ചെയ്‌തു. ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ സഭാംഗം ഫാ. ജോസഫ് പുത്തന്‍പുരയ്‌ക്കലായിരുന്നു ധ്യാനഗുരു. ക്രിസ്‌തു മദ്ധ്യത്തിലും, മാദ്ധ്യസ്ഥം വഹിക്കുവാന്‍ പ്രാപ്‌തയായ മാതാവ് വശത്തുംനിന്നുകൊണ്ട് ദൈവീകാനുഭവത്തില്‍ വാഴ്‌ത്തപ്പെട്ട ജീവിതം നയിക്കുമ്പോഴാണ് സംതൃപ്‌തിയുണ്ടാകുകയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ആലി ജോര്‍ജ് മണിമല സ്വാഗതവും സെക്രട്ടറി സുനിപോള്‍സണ്‍ നന്ദിയും പറഞ്ഞു.






