ഏറ്റുമാനൂര്‍: കെ.സി.വൈ.എല്‍. അതിരൂപതാ ഭാരവാഹികള്‍ക്ക് കെ.സി.വൈ.എല്‍. ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‌കി. യൂണിറ്റിന്റെ പ്രവര്‍ത്തനവര്‍ഷ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് സ്വീകരണം ഒരുക്കിയത്. ദിവ്യബലിക്കുശേഷം യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജോസ് നെടുങ്ങാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്ന് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്‌ഘാടനം അതിരൂപതാ ചാപ്ലയിന്‍ ഫാ. ജിനു കാവില്‍ നിര്‍വഹിച്ചു. സ്വീകരണ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ആഷ്‌ലി അഴകുളം അധ്യക്ഷതവഹിച്ചു. ജോസ് കണിയാലി (കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റ്) മുഖ്യാതിഥിയായിരുന്നു. ജേക്കബ് വാണിയംപുരയിടത്തില്‍, റ്റോജി പുഴക്കരോട്ട്, ലിന്‍സണ്‍ കൈതമല, വിനീത തെക്കേവട്ടപറമ്പില്‍, ജിജോ വരകുകാലായില്‍, ജസ്റ്റിന്‍ മുകളേല്‍, ജോസ്‌ന ഐക്കരതുണ്ടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിസ്റ്റര്‍ റെജി എസ്.ജെ.സി., ഫെബി ചാലായില്‍, ജോബിന്‍ മുകളേല്‍, ഫ്രെഡി പുളിക്കന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നോയല്‍ മാത്യു
[Gallery not found]






