അറ്റലാന്റ: അമേരിക്കയിലെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ജോര്‍ജിയ സംസ്ഥാനത്ത് നടത്തിയ ലേഖന മത്സരത്തില്‍ അഞ്ചാം ക്ലാസ് വിഭാഗത്തില്‍ ക്‌നാനായ ബാലികയ്‌ക്ക് ഒന്നാം സമ്മാനം. സിന്ധ്യാ ബിജു അത്തിമറ്റത്തിലാണ് പ്രശംസനീയമായ ഈ നേട്ടത്തിന് അര്‍ഹയായത്. ജോര്‍ജിയയിലെ വിവിധ സ്‌കൂളുകളില്‍ നിന്നു മത്സരിച്ച നൂറു കണക്കിനു വിദ്യാര്‍ഥികളെ പിന്തള്ളിയാണ് സിന്ധ്യ ഒന്നാമതെത്തിയത്. ഫെബ്രുവരി 11 ന് അറ്റലാന്റയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സണ്ണി പ്രഡ്യു സമ്മാന വിതരണം നടത്തി. കാപ്പിറ്റല്‍ ബില്‍ഡിംഗില്‍ പോകുവാനും, സെനറ്റേഴ്‌സിനെ കാണാനുമുള്ള അനുമതിയും സിന്ധ്യയ്‌ക്ക് ലഭിച്ചിട്ടുണ്ട്. നീണ്ടൂര്‍ അത്തിമറ്റത്തില്‍ ബിജു – ബീന ദമ്പതികളുടെ മകളാണ് സിന്ധ്യ. സഹോദരങ്ങള്‍: സിറില്‍, സെലിന്‍. ക്‌നാനായ കാത്തിലക് അാേസിയേഷന്‍ ഓഫ് ജോര്‍ജിയ സിന്ധ്യയെ അനുമോദിച്ചു.
സാജു വട്ടക്കുന്നത്ത്






