ഷിക്കാഗോ: ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ സര്‍വകാല റിക്കാര്‍ഡിലേക്കു കുതിക്കുകയാണെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം അറിയിച്ചു. ഇനിയും രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. മാര്‍ച്ച് 31 വരെ രജിസ്‌ട്രഷനുള്ള കാലാവധി അനുവദിച്ചിട്ടുണ്ടെങ്കലും, അതിനു മുമ്പ് 1000 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അതിനു ശേഷം വരുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കെ.സി.സി.എന്‍.എ ഡിസ്‌കൗണ്ട് റേറ്റില്‍ ഹോട്ടല്‍ മുറികല്‍ ലഭിക്കില്ല. അതുകൊണ്ട് പ്രീമിയം നിരക്കിലുള്ള ഹോട്ടല്‍ മുറികള്‍ ഒഴിവാക്കണമെങ്കില്‍ 1000 എന്ന സംഖ്യക്കകത്ത് രജിസ്‌ട്രഷന്‍ വരുന്നു എന്ന് ഉറപ്പാക്കുകയാണ് ഉത്തമം. 800 കുടുംബങ്ങള്‍ ഇതിനോടകം രജിസ്‌ട്രഷന്‍ നടത്തി കഴിഞ്ഞു. www.kccnaconvention.net എന്ന വൈബ്‌സൈറ്റിലൂടെ അനായാസം രജിസട്രേഷന്‍ നടത്താവുന്നതാണെന്നും ജോര്‍ജ് നെല്ലാമറ്റം അറിയിച്ചു.
ജൂഡ് കട്ടപ്പുറം, ജോര്‍ജ് തോട്ടപ്പുറം






