ഗുഡ്‌ഗാവില്‍ ആവേശം പകര്‍ന്ന്‌ ക്‌നാനായ കൂട്ടായ്‌മ
Updated on February 18, 2010 at 4:13 pm

d2ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്‌ഗാവില്‍ കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്‌നാനായ കുടുംബ – യുവജന കൂട്ടായ്‌മ ഈ മേഖലയിലെ ക്‌നാനായ മക്കള്‍ക്ക്‌ ആഹ്ലാദവും, ആവേശവും പകര്‍ന്നു. ഇതാദ്യമായി ഗുഡ്‌ഗാവില്‍ സംഘടിപ്പിച്ച ക്‌നാനായ കൂട്ടായാ്‌മയില്‍ പങ്കെടുക്കാന്‍ ഒമ്പതോളം കുടുംബങ്ങളും നൂറോളം യുവജനങ്ങളും എത്തിയത്‌ ഇതിനുള്ള തെളിവായിരുന്നു. വിവിധ ഹോസ്‌പിറ്റലുകളില്‍ നഴ്‌സുമാരായും, മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥരായും ജോലി ചെയ്യുന്ന നിരവധി ക്‌നാനായ യുവജനങ്ങള്‍ ഈ മേഖലയിലുണ്ട്‌. ഡല്‍ഹിയിലെ ക്‌നാനായ റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ.ബിനോയി നാരമംഗലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൂട്ടായ്‌മയ്‌ക്കു തുടക്കമായി. മാനവരചന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സംഗമം ഫാ.രാജന്‍ പുന്നയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.വൈ.എല്‍ ഡല്‍ഹി റീജിയണ്‍ പ്രസിഡന്റ്‌ സിറിയക്‌ ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. ഫാ.ബിനോയി നാരമംഗലം മുഖ്യപ്രഭാഷണം നടത്തി. സാല്‍സി മണക്കുന്നേല്‍, ബിബിന്‍ ചേന്നാത്ത്‌, മനോജ്‌ നാക്കോലിക്കര.ില്‍, വിന്നി കൂന്തമറ്റം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.സി.വൈ.എല്‍ – ന്റെ യൂണിറ്റും ഇവിടെ രൂപീകരിച്ചു.

സിറിയക്‌ ചാഴികാടന്‍

MORE NEWS INDIA
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • » ഹര്‍ഷ സിറിയക്‌ കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ്‌ സെക്രട്ടറി
  • » ഉഴവൂര്‍ കോളജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
  • Advertise Here