കുട്ടികള്‍ നടത്തിയ പിഗ്ഗി ബാങ്ക്‌ ധനസമാഹരണം വന്‍വിജയമായി
Updated on February 18, 2010 at 2:03 pm

pcpഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സെന്റ്‌ മേരീസ്‌ റിലീജിയസ്‌ എഡ്യൂക്കേഷന്‍ സ്‌കൂളിലെ കുട്ടികള്‍ നടത്തിയ പിഗ്ഗി ബാങ്ക്‌ ഡ്രൈവ്‌ വന്‍ വിജയമായി. ഫെബ്രുവരി 14 ഞായറാഴ്‌ച ഒ.എല്‍.വി പള്ളിയിലെ ദിവ്യബലിക്കു ശേഷമാണ്‌ പിഗ്ഗി ബാങ്ക്‌ ഡ്രൈവ്‌ നടന്നത്‌. ആറായിരത്തോളം ഡോളര്‍ ഈ പരിപാടിയിലൂടെ സമാഹരിക്കാനായി. അധിക ചെലവുകള്‍ ഒഴിവാക്കി കുട്ടികള്‍ സ്വരുക്കൂട്ടി വച്ച കൊച്ചു കൊച്ചു തുക ഒരുമിച്ച്‌ സമാഹരിക്കുന്നതിനാണ്‌ പിഗ്ഗ്‌ ബാങ്ക്‌ ഡ്രൈവ്‌ നടത്തിയത്‌. നൂറോളം കുട്ടികള്‍ തങ്ങള്‍ സമാഹരിച്ച തുക വികാരി ഫാ.ഏബ്രാഹം മുത്തോലത്തിനെ ഏല്‍പിച്ചു. ദേവാലയത്തോടുള്ള കൂറും ആഭമുഖ്യവും വളര്‍ത്തുവാന്‍ പിഗ്ഗി ബാങ്ക്‌ കളക്‌ഷന്‍ സഹായകരമാകുമെന്ന്‌ ഫാ.ഏബ്രഹാം മുത്തോലത്ത്‌ അഭിപ്രായപ്പെട്ടു. റിലീജിയസ്‌ എഡ്യൂക്കേഷന്‍ സ്‌കൂള്‍ കോ ഓര്‍ഡിനേറ്റേഴ്‌സും, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും, ഫണ്ട്‌ റെയ്‌സിംഗ്‌ കമ്മിറ്റി അംഗങ്ങളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

റോയി നെടുംചിറ

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4