തോമസ്‌ മാര്‍ ദിയസ്‌കോറോസ്‌ ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്തയുടെ ഓര്‍മയാചരണം
Updated on February 9, 2010 at 4:52 pm

ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തലിക്‌ ദേവാലയത്തില്‍ ദിവംഗതനായ തോമസ്‌ മാര്‍ ദിയസ്‌കോറോസ്‌ ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്തയുടെ ഓര്‍മയാചരണം ഫെബ്രുവരി 20 ന്‌ ഭക്തിപൂര്‍പം നടത്തപ്പെടുന്നു. അന്നു രാവിലെ പത്തു മണിക്ക്‌ ബത്തേരി രൂപതയുടെ മെത്രാനും, ഇപ്പോള്‍ അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക്‌ വിസിറ്ററുമായ ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ഓര്‍മയാചരണം നടത്തപ്പെടുന്നതാണെന്ന്‌ വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌ അറിയിച്ചു. ഫാ.സജി മുക്കൂട്ട്‌ സഹകാര്‍മികനായിരിക്കും. ക്‌നാനായ യാക്കോബായ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്തയായി 13 വര്‍ഷം സേവനം ചെയ്‌ത തോമസ്‌ മാര്‍ ദിയസ്‌കോറോസ്‌ ഒറ്റത്തൈക്കല്‍ മെത്രാപ്പോലീത്ത 1939 നവംബര്‍ 12 ന്‌ മലങ്കര കത്തോലിക്കാ സഭയിലേക്ക്‌ പുനരൈക്യപ്പെടുകയായിരുന്നു. ഓര്‍മയാചരണ ചടങ്ങിനു ശേഷം ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനിക്ക്‌ ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ യാത്രയയപ്പും നല്‍കുന്നതാണ്‌. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്‌, കൈക്കാരന്മാരായ ബിനു പൂത്തറ, മത്യാസ്‌ പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍, ടോമി പതിയില്‍, പി.ആര്‍.ഒ സാബു നടുവീട്ടില്‍, മാതാദാസ്‌ ഒറ്റത്തൈക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

ജോര്‍ജ്‌ തോട്ടപ്പുറം

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4