എസ്‌.എച്ച്‌. മൗണ്ട്‌ സ്‌കൂളിന്‌ ഹാട്രിക്‌ വിജയം
Updated on February 9, 2010 at 3:44 pm

shphotoകോട്ടയം : 2009-2010 അധ്യയന വര്‍ഷത്തില്‍ നടന്ന സ്‌കൂള്‍ തല ഫുഡ്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കോട്ടയം എസ്‌.എച്ച്‌.മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാട്രിക്‌ വിജയം നേടി. ഈ വര്‍ഷത്തെ ബി.സി.എം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌, എസ്‌.എച്ച്‌.മൗണ്ട്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന എടാട്ട്‌ മാണി മെമ്മോറിയല്‍ അതിരൂപതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ കൈപ്പുഴയില്‍ നടന്ന മോണ്‍. കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ്‌ എസ്‌.എച്ച്‌. മൗണ്ട്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്‌. ടീം അംഗങ്ങളെയും പരിശീലകരെയും സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു. വിജയാഘോഷറാലിക്കുശേഷം ചേര്‍ന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ ചിറയില്‍ പുത്തന്‍പുരയില്‍ അധ്യക്ഷനായിരുന്നു ജില്ലാ സ്‌പോര്‍ട്‌സ്‌ ഓഫീസര്‍ തോമസ്‌ പീടികയില്‍, പ്രിന്‍സിപ്പല്‍ ഇ.എ. ജോസഫ്‌, ഹെഡ്‌മാസ്റ്റര്‍, സി.കെ. ബേബി, യു.പി. തങ്കച്ചന്‍, പി.റ്റി.എ. പ്രസിഡന്റ്‌ രാജു ആലപ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ടീമംഗങ്ങള്‍ക്കും പരിശീലകരായ യു.പി. തങ്കച്ചന്‍, എം.പി. ഫെര്‍മിന്‍ എന്നിവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ സ്‌കൂള്‍ മാനേജര്‍ വിതരണം ചെയ്‌തു.

രാജു ആലപ്പാട്ട്‌

© 2009 Apna Des. Unauthorized use and / or duplication of this material without written permission from Apna Des is strictly prohibited. Excerpts and links may be used, provided that full and clear credit is given to Apna Des with appropriate and specific direction to the original content.
MORE NEWS INDIA
  • » ഡോ. ബാബു കോച്ചാംകുന്നേലിന്‌ ഭാരത്‌ ശിക്ഷാരത്തന്‍ അവാര്‍ഡ്‌
  • » ``ക്‌നായി തോമ്മായുടെ ഭാരത പ്രവേശനം ക്രൈസ്‌തവര്‍ക്ക്‌ പുത്തന്‍ ഉണര്‍വു നല്‌കി''
  • » സ്‌ത്രീ ശക്തി വിളംബരം ചെയ്‌ത്‌ കെ.എസ്‌.എസ്‌.എസ്‌ വനിതാദിനാഘോഷം
  • » കെ.സി.വൈ.എല്‍. ചെന്നൈ റീജിയണ്‍ ഭാരവാഹികള്‍
  • » ഏറ്റുമാനൂര്‍ പള്ളിയില്‍ വി.യൗസേപ്പിതാവിന്റെ മരണ തിരുനാളും ഊട്ടുനേര്‍ച്ചയും
  • » തറയില്‍ തോമസച്ചന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്ന സായാഹ്നം
  • » കെ.സി.വൈ.എല്‍. ബാംഗ്‌ളൂര്‍ റീജിയണ്‍ ഭാരവാഹികള്‍
  • » ചാച്ചിയെ നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷ കൈവിടാതെ ഉതുപ്പാനും മക്കളും
  • » ഫാ.തോമസ്‌ തറയിലിനെ അനുസ്‌മരിച്ചു
  • » രാജപുരത്ത്‌ വൈദിക - സന്യസ്‌ത സംഗമം നടത്തി
  • » ഡാളസ്‌ കണ്‍വന്‍ഷന്‍; വിമന്‍സ്‌ ഫോറം നിര്‍ണായക പങ്ക്‌ വഹിക്കും
  • » കെ.സി.വൈ.എല്‍ അതിരൂപതാ സെനറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
  • » കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ സിബിസിഐ പ്രസിഡന്റ്‌
  • » തിരുവനന്തപുരത്ത്‌ 'സെന്റ്‌ പയസ്‌ ടെന്‍ത്‌ മെഡികെയറി'നു തുടക്കമായി
  • » ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്‌ പുതിയ ഭാരവാഹികള്‍
  • » വേളാങ്കണ്ണിയില്‍ ക്‌നാനായ യുവാവ്‌ കടലില്‍ മുങ്ങിമരിച്ചു.
  • » യുവജനങ്ങള്‍ സഭയുടെ കരുത്ത്‌: കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌
  • » പതിനായിരങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വു പകര്‍ന്ന കണ്‍വന്‍ഷന്‍ സമാപിച്ചു
  • » തറയില്‍ തോമസച്ചന്‍ ഓര്‍മകളിലേക്കു മടങ്ങി
  • » കെ.എസ്‌.എസ്‌.എസിന്റെ മുയല്‍ വളര്‍ത്തല്‍ പദ്ധതി വന്‍വിജയം
  • Advertise Here

    .