നീറിക്കാട്‌ പള്ളിയില്‍ തിരുനാള്‍
Updated on February 8, 2010 at 8:05 am

നീറിക്കാട്‌: ലൂര്‍ദ്‌മാതാ പള്ളിയില്‍ ഇടവക മധ്യസ്ഥ പരിശുദ്ധ ലൂര്‍ദ്‌ മാതാവിന്റെയും, വിശുദ്ധ സെബസ്‌ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു. തിരുനാളിനു മുന്നോടിയായി ഇടവക നവീകരണ ധ്യാനം ആരംഭിച്ചു. ഫെബ്രുവരി 11 വരെ നീണ്ടു നില്‍ക്കുന്ന ധ്യാനം കുളത്തുവയല്‍ ടീമാണ്‌ നയിക്കുന്നത്‌. 11 നു രാത്രി എട്ടു മണിക്ക്‌ സ്‌നേഹവിരുന്ന്‌ ഒരുക്കിയിട്ടുണ്ട്‌. 12 നു രാവിലെ ഏഴു മണിക്ക്‌ മരിച്ചവര്‍ക്കു വേണ്ടിയുള്ള പാട്ടുകുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും ആരാധനയും നടക്കും. 13 നു രാവിലെ ഏഴിന്‌ ഇടവക വൈദികര്‍ ചേര്‍ന്ന്‌ ലൂര്‍ദ്‌ ഗ്രോട്ടോയില്‍ ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും. നാലു മണിക്ക്‌ വാദ്യമേളങ്ങള്‍. തുടര്‍ന്ന്‌ പ്രസുദേന്തി ജെമ്മച്ചന്‍ മലയാറ്റിക്കുഴിയുടെ ഭവനത്തില്‍ നിന്ന്‌ പ്രദക്ഷിണം. പയറ്റുകുഴി പന്തല്‍, കൂലേട്ടു പന്തല്‍, പള്ളിയമ്പില്‍ കുരിശുപള്ളി, പഴുമാലില്‍ കുരിശു പള്ളി, ലൂര്‍ദ്‌ ഗ്രോട്ട്‌ എന്നിവിടങ്ങളില്‍ തുടര്‍ന്ന്‌ ലദീഞ്ഞ്‌ നടക്കും. ഫാ.സജി മെത്താനത്ത്‌ തിരുനാള്‍ സന്ദേശം നല്‍കും. 14 നു രാവിലെ ഏഴു മണിക്ക്‌ ദിവ്യബലി. പത്തു മണിക്കുള്ള ആഘോഷമായ തിരുനാള്‍ റാസയില്‍ ഫാ.ജേക്കബ്‌ വെള്ളമരുതുങ്കല്‍ മുഖ്യാകാര്‍മികത്വം വഹിക്കും. ഫാ.ബെന്നി ചേരിയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ പ്രദക്ഷിണം, ദിവ്യകാരുണ്യാശിര്‍വാദം. രാത്രി ഏഴിന്‌ ഓച്ചിറ നിളയുടെ നാടകം – ടെന്‍ഡൗണ്‍ എക്‌സപ്രസ്‌.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4