ഉഴവൂര്‍: സെന്റ് സ്‌റ്റീഫന്‍സ് കോളജിന്റെ വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. കോടതിവിധി മൂലം കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും അധ്യാപകരുടെയും, വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ കോളജ് ദിനാഘോഷം അത്യന്തം ആകര്‍ഷകമായി. പ്രശസ്‌ത സിനിമാ താരം ബാബു ആന്റണി വാര്‍ഷികാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മന്‌ഷ്യരെ വിശ്വപൗരന്മാരായി കാണാന്‍ കഴിയാത്തിടത്തോളം കാലം അസ്വസ്ഥതകള്‍ ലോകത്തില്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ് ഫെഡ് മാനേജിംഗ് ഡയറക്ടറും, ഉഴവൂര്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയുമായ ജോണ്‍സണ്‍ കെ.ജോര്‍ജ് ഐ.എ.എസ് അധ്യക്ഷത വഹിച്ചു. എഴുപതുകളിലെ കാമ്പസ് ജീവിതത്തിന്റെ ഗൃഹാതുരമായ ഓര്‍മകള്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി പങ്കുവച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ അദ്ദേഹത്തിന് മെമന്റോ സമ്മാനിച്ചു. പ്രശസ്‌ത സിനിമാ നിര്‍മാതാവ് ജോയി തോമസ് (ജൂബിലി) ആശംസകള്‍ നേര്‍ന്നു. ഡോ.വി.എസ്.ജോസ്, ഡോ.സി.വി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോളജിലെ ഏഴു ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവധ കലാപരിപാടികള്‍ ഗുണമേന്മ കൊണ്ടും, പ്രൊഫഷണലിസത്തിന്റെ ആകര്‍ഷത കൊണ്ടും ശ്രദ്ധേയമായി. അധ്യാപകരും, വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത വിരുന്നും ആകര്‍ഷകമായി.
[Gallery not found]






