ഉഴവൂര്‍ കോളജില്‍ സാംസ്‌കാരിക സംവാദം
Updated on February 5, 2010 at 1:52 pm

ഉഴവൂര്‍: സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജിലെ ഇംഗ്ലീഷ്‌, ഇക്കണോമിക്‌സ്‌ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ – മാറുന്ന കേരളം, മാറുന്ന മലയാളി – എന്ന വിഷയത്തില്‍ സാംസ്‌കാരിക സംവാദം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 നു രാവിലെ 10 മണിക്ക്‌ ബിഷപ്‌ തറയില്‍ ഹാളില്‍ നടക്കുന്ന സംവാദം മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ഉദ്‌ഘാടനം ചെയ്യും. കെ.എം.മാണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ്‌ കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തുന്നതാണ്‌. എം.എല്‍.എ മാരായ തോമസ്‌ ചാഴികാടന്‍, രാജു ഏബ്രഹാം, മോന്‍സ്‌ ജോസഫ്‌, മനോരമ വിഷന്‍ ഡയറക്ടര്‍ ജോണി ലൂക്കോസ്‌, സി.എല്‍.തോമസ്‌ (ഏഷ്യാനെറ്റ്‌), അപ്‌നാദേശ്‌ ചീഫ്‌ എഡിറ്റര്‍ ഫാ.ഏബ്രഹാം പറമ്പേട്ട്‌, ജോസ്‌ കണിയാലി (കേരള എക്‌സ്‌പ്രസ്‌, ഷിക്കാഗോ), തോമസ്‌ മുളയ്‌ക്കല്‍ (ന്യൂയോര്‍ക്ക്‌), ചാക്കോ മണ്ണാര്‍കാട്ടില്‍, പ്രൊഫ.മാത്യു പ്രാല്‍, പ്രൊഫ.ഷീലാ സ്റ്റീഫന്‍, ഗ്രേസ്‌ ലാല്‍ എന്നവര്‍ സംവാദത്തില്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ സ്വാഗതവും, പ്രൊഫ.ഏലിയാമ്മ കുര്യന്‍ നന്ദിയും പറയും.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4