ശ്രീപുരത്ത്‌ നോര്‍ത്ത്‌ മലബാര്‍ കാത്തലിക്‌ വൈദിക സമ്മേളനം
Updated on February 5, 2010 at 6:11 am

കണ്ണൂര്‍: വൈദിക വര്‍ഷാചരണത്തോടനുബന്ധിച്ച്‌ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ നോര്‍ത്ത്‌ മലബാര്‍ കാത്തലിക്‌ വൈദിക സമ്മേളനം നടത്തി. കോട്ടയം, തലശേരി അതിരൂപതയിലെയും, കണ്ണൂര്‍ രൂപതയിലെയും വൈദികര്‍ സമ്മേനത്തില്‍ പങ്കെടുത്തു. തലശേരി ആര്‍ച്ചബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. പൗരോഹിത്യ ശുശ്രൂഷയെക്കുറിച്ച്‌ കെ.സി.ബി.സി പ്രസിഡന്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പ്രഭാഷണം നടത്തി. ഷെയറിംഗ്‌ സെഷനില്‍ റവ.ഡോ.സ്‌കറിയ കല്ലൂര്‍ മോഡറേറ്ററായിരുന്നു. ജോയിന്റ്‌ ട്രാന്‍സിപോര്‍ട്ട്‌ കമ്മീഷണര്‍ പി.വി.സ്റ്റീഫന്‍, സി.എം.സി.വികാര്‍ ജനറല്‍ സിസ്റ്റര്‍ സിബി സി.എം.സി, കെ.എസ്‌.എസ്‌.എഫ്‌ ഡയറക്ടര്‍ ഫാ.റോമന്‍സ്‌ ആന്റണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നിനു ശേഷം ഉച്ചകഴിഞ്ഞ്‌ സമൂഹബലിയുമുണ്ടായിരുന്നു. കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.മാത്യു മഠത്തിക്കുന്നേല്‍ സ്വാഗതവും, കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ.ഏബ്രഹാം കളരിക്കല്‍ നന്ദിയും പറഞ്ഞു.

[Gallery not found]
MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4