മൂലക്കാട്ട്‌ ജോണ്‍ സാറിന്‌ ആയിരങ്ങളുടെ അശ്രുപൂജ
Updated on February 4, 2010 at 1:25 pm

 

mmainഉഴവൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ മൂലക്കാട്ട്‌ ജോണ്‍ സാര്‍ ഇനി ദീപ്‌തമായ ഓര്‍മ. നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും, നൂറുകണക്കിനു വൈദികരുടെയും, സന്യസ്‌തരുടെയും, ആയിരക്കണക്കിന്‌ വിശ്വാസികളുടെയും പ്രാര്‍ഥനകള്‍ ഉയരവേ ജോണ്‍ സാറിന്റെ സംസ്‌കാര ശുശ്രൂഷ ഇന്നലെ ഉച്ചയോടെ ഉഴവൂര്‍ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടത്തി. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ജോണ്‍ സാറിന്റെ മൃതദേഹം കുടക്കച്ചിറയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ മുതല്‍ അവിടേക്ക്‌ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. കെ.സി.ബി.സി പ്രസിഡന്റ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, വിജയപുരം ബിഷപ്‌ ഡോ.സെബാസ്‌റ്റിയന്‍ തെക്കത്തച്ചേരില്‍ എന്നിവര്‍ കാരിത്താസ്‌ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെത്രാപ്പോലീത്ത കാരിത്താസ്‌ മോര്‍ച്ചറയില്‍ വച്ച്‌ ഒപ്പീസ്‌ ചൊല്ലി പ്രാര്‍ഥിച്ചു. ചൊവ്വാഴ്‌ച രാവിലെ വീട്ടില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ചരമ പ്രസംഗം നടത്തി. തുടര്‍ന്ന്‌ ഉഴവൂര്‍ ഫൊറോനാ പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷയുടെ സമാപന കര്‍മങ്ങള്‍ക്ക്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഐസക്‌ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ, തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ചിങ്ങവനം ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, സീറോ മലബാര്‍ സിനഡ്‌ സെക്രട്ടറിയും തക്കല ബിഷപ്പുമായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ഇംഫാല്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ജോസഫ്‌ മിറ്റത്താനി, വിജയപുരം രൂപതയുടെ മുന്‍ ബിഷപ്‌ ഡോ.പീറ്റര്‍ തുരുത്തിക്കോണം, എറണാകുളം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, നിയുക്ത തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മോണ്‍.റാഫേല്‍ തട്ടില്‍, നിയുകത ഇരിങ്ങാലക്കുട ബിഷപ്‌ മോണ്‍.പോളി കണ്ണൂക്കാടന്‍, നിയുക്ത തിരുവല്ല സഹായ മെത്രാന്‍ സ്റ്റീഫന്‍ തോട്ടത്തില്‍ റമ്പാന്‍ എന്നീ വൈദിക മേലധ്യക്ഷന്മാര്‍ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുന്‍ മന്ത്രി കെ.എം.മാണി, ജോസ്‌ കെ.മാണി എം.പി, എം.എല്‍.എ മാരായ തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, വി.എന്‍.വാസവന്‍, മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ്‌ ജോര്‍ജ്‌ തുടങ്ങി നിരവധി ജനപ്രതിനിധികളും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ക്‌നാനായ സമുദായത്തിലെ വൈദികരും, സന്യസ്‌തരും, വിശ്വാസികളുമടക്കം വലിയൊരു ജനാവലി ജോണ്‍ സാറിന്‌ അന്ത്യയാത്രാമൊഴി നേരാന്‍ എത്തിയിരുന്നു.

[Gallery not found]
MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4