നീര്‍ത്തട വികസന പദ്ധതി ഏറ്റെടുത്തു
Updated on February 2, 2010 at 2:05 pm

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി, കാസര്‍ഗോഡ്‌ ജില്ലാ ഭരണകൂടവുമായി സഹകരിച്ച്‌ ചുള്ളിക്കര, കൊട്ടോടി പ്രദേശങ്ങളില്‍ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായുള്ള നീര്‍ത്തട വികസന പദ്ധതി ഏറ്റെടുത്തു. പദ്ധതിയുടെ ഭാഗമായി പി.ആര്‍.എ സര്‍വേ നടത്തി. ഈ പ്രദേശങ്ങള്‍ക്ക്‌ യോജിച്ച കാര്‍ഷിക വികസന പദ്ധതികളായിരിക്കും മൂന്നു വര്‍ഷം കൊണ്ട്‌ നടപ്പാക്കുക. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക, മണ്ണിന്റെ ജൈവക്കൂറ്‌ കൂട്ടുക, കുടിവെള്ളത്തിന്റെ തോത്‌ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പദ്ധതിയുടെ ഭാഗമായി ഗ്രാമസഭകള്‍ ചേരുകയും, വില്ലേജ്‌ വാട്ടര്‍ഷെഡ്‌ കമ്മിറ്റികള്‍ രൂപീകരിക്കുകയും, ഇവരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4