കോട്ടയം: ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ വച്ചു നടന്ന നാഷണല്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പൂഴിക്കോല്‍ മര്‍ത്താഭവന്‍ സ്‌പെഷല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ക്ക് മിന്നുന്ന വിജയം. സ്‌കൂളിലെ വിഷ്‌ണു ഷാജി 100 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും, ശ്രീജാ ബാലകൃഷ്‌ണന് 100 മീറ്റര്‍, 200 മീറ്റര്‍, 400 x 100 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണമെഡലും നേടി. ഏറ്റവും വേഗതകൂടിയ അത്‌ലറ്റ് എന്ന ബഹുമതിയും ശ്രീജക്ക് ലഭിച്ചു. മുംബൈയില്‍ നടന്ന ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌കൂളിലെ ബീനാ സ്റ്റീഫന്‍, അനുമോള്‍ ഫിലിപ്പ് എന്നിവര്‍ വെള്ളി മെഡലിന് അര്‍ഹരായി.






