ഷിക്കാഗോയില്‍ ദിവംഗതരായ ബിഷപ്പുമാരെ അനുസ്‌മരിച്ചു
Updated on February 1, 2010 at 3:25 pm

b1ഷിക്കാഗോ: ക്‌നാനായ കാത്തിലക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം രൂപതയിലെ ദിവംഗതരായ ബിഷപ്പുമാരെ അനുസ്‌മരിച്ചു. ക്‌നാനായ സമുദായത്തിനു മാത്രമായി രൂപത ഉണ്ടാക്കുവാന്‍ കഠിന പരിശ്രമം നടത്തി വിജയ ലക്ഷ്യം വരിച്ച മാര്‍ മാത്യു മാക്കീല്‍, രൂപതയ്‌ക്ക്‌ അടിത്തറ പാകി നാലു ദശകം നയിച്ച മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, രൂപതയെ ആരോഗ്യ – വിദ്യാഭ്യാസ – സാമ്പത്തിക മേഖലകളില്‍ മുന്‍നിരയില്‍ എത്തിച്ച മാര്‍ തോമസ്‌ തറയില്‍ എന്നിവരെയാണ്‌ അനുസ്‌മരിച്ചത്‌. മാക്കീല്‍ പിതാവിന്റെ ചരമ ദിനം (ജനുവരി 26), ചൂളപ്പറമ്പില്‍ പിതാവിന്റെ ചരമദിനം (ജനുവരി 8), മാക്കീല്‍ പിതാവിനെ ദൈവദാസന്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയതിന്റെ വാര്‍ഷികം (ജനുവരി 26) എന്നിവ കോര്‍ത്തിണക്കിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയ്‌ക്ക്‌ ഫാ.ഏബ്രാഹം മുത്തോലത്ത്‌ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഫാ.ഏബ്രഹാം മുത്തോലത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. പരിപാടികള്‍ക്ക്‌ കെ.സി.എസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ പാട്ടപ്പതി, സെക്രട്ടറി ജോസ്‌ തൂമ്പനാല്‍, ജോയിന്റ്‌ സെക്രട്ടറി സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍, ട്രഷറര്‍ നിണല്‍ മുണ്ടപ്ലാക്കല്‍, ബോര്‍ഡ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4