സംക്രാന്തി: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24 നു രാവിലെ 9 മണി മുതല്‍ 12 മണി വരെ പള്ളിയിലെ വിശ്വാസ പരിശീലന കേന്ദ്രത്തില്‍ വച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ നേത്രേരോഗമുള്ളവരെ പരിശോധിച്ച് തിമിര ശസ്‌ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് ആശുപത്രിയില്‍ കൊണ്ടുപോയി സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുക്കുന്നതാണ്. അങ്കമായി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗത്തിന്റെയും, ഹെല്‍പ് ഏജ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് കെ.സി.വൈ.എല്‍ യൂണിറ്റ് പ്രസിഡന്റ് ജോമെറ്റ് മാണി അറിയിച്ചു.






