പേരൂര്‍ പള്ളിയില്‍ തിരുനാളും ജീവിത നവീകരണ ധ്യാനവും
Updated on January 17, 2010 at 5:03 pm

പേരൂര്‍: സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളും, ജീവിത നവീകരണ ധ്യാനവും ജനുവരി 20 മുതല്‍ 31 വരെ തീയതികളില്‍ നടത്തപ്പെടുന്നു. ജനുവരി 20,21,22,23 തീയതികളില്‍ വൈകുന്നേരം അഞ്ചിന്‌ ദിവ്യബലി, ലദീഞ്ഞ്‌, നൊവേന, ധ്യാനം എന്നീ വിധത്തിലാണ്‌ ക്രമീകരണം. ഫാ.ജേക്കബ്‌ കുറുപ്പിനകത്ത്‌ ധ്യാനം നയിക്കും. ജനുവരി 24 നു രാവിലെ ഏഴിന്‌ ദിവ്യബലി, ലദീഞ്ഞ്‌, നൊവേന, എന്നിവയും, 9.30 ന്‌ രണ്ടാമത്തെ ദിവ്യബലിയും ഉണ്ടായിരിക്കും. ജനുവരി 25,26,27 തീയതികളില്‍ രാവിലെ 6.30 ന്‌ ദിവ്യബലി, ലദീഞ്ഞ്‌, നൊവേന എന്നിവ ഉണ്ടായിരിക്കും. 28 നു വൈകുന്നേരം അഞ്ചിന്‌ കൊടിയേറ്റ്‌, തുടര്‍ന്ന്‌ ദിവ്യബലി, ലദീഞ്ഞ്‌, നൊവേന. രാത്രി ഏഴിന്‌ മാജിക്‌ മെസേജ്‌. 29 നു രാവിലെ ഏഴിന്‌ പാട്ടുകുര്‍ബാന, ലദീഞ്ഞ്‌, നൊവേന – ഫാ.സ്റ്റീഫന്‍ പടിഞ്ഞാറേക്കര മുഖ്യകാര്‍മികനായിരിക്കും. ജനുവരി 30 നു രാവിലെ ഏഴു മണിക്ക്‌ മലങ്കര റീത്തില്‍ ദിവ്യബലി – ഫാ.റെനി കട്ടേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിന്‌ വിശുദ്ധ യൂദാശ്ലീഹാ കപ്പേളയിലും, തുടര്‍ന്ന്‌ കണ്ടംചിറ, പൂവത്തുംമൂട്‌ കുരിശു പള്ളി എന്നിവിടങ്ങളിലും ലദീഞ്ഞ്‌, പ്രദക്ഷിണം. രാത്രി ഒമ്പതിന്‌ പ്രസംഗം – ഫാ.ബിന്‍സ്‌ ചേത്തലില്‍. 9.30 ന്‌ കരിമരുന്നു കലാപ്രകടനം. ജനുവിര 31 നു രാവിലെ ഏഴിന്‌ ദിവ്യബലി. പത്തു മണിക്ക്‌ ആഘോഷമായ തിരുനാള്‍ പാട്ടുകാര്‍ബാന – ഫാ.മനോജ്‌ എലിത്തടത്തില്‍ മുഖ്യകാര്‍മികനായിരിക്കും. ഫാ.സജി മെത്താനത്ത്‌ തിരുനാള്‍ സന്ദേശം നല്‍കും. 12 ന്‌ പ്രദക്ഷിണം. രാത്രി ഏഴിന്‌ സാമൂഹ്യ നാടകം – സ്വപ്‌നം വിതച്ചവര്‍ (ചങ്ങനാശേരി അണിയറ).

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4