തൊടുപുഴ: എന്‍.കെ.ലൂക്കോസ് മെേെമ്മാറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പുരുഷവിഭാഗം ജേതാക്കളായി. വനിതാവിഭാഗത്തില്‍ നടന്ന മത്സരത്തില്‍ അല്‍ഫോന്‍സാ കോളജ് പാലാ ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് രണ്ടാംസ്ഥാനവും നേടി. സിനിമാതാരം ജഗതി ശ്രീകുമാര്‍ പുരുഷവിഭാഗം ജേതാക്കള്‍ക്കും മന്ത്രി പി.ജെ ജോസഫ് വനിതാവിഭാഗം ജേതാക്കള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. മികച്ച താരമായി കെ.എസ.്‌ഇ.ബിയുടെ രാജേഷിനെ തെരഞ്ഞെടുത്തു.






