തെള്ളകം: പ്രവാസികളായ ക്‌നാനായ കത്തോലിക്കരുടെ അജപാലന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാനും, നമ്മുടെ തനിമയും പാരമ്പര്യവും ഊട്ടിയുറപ്പിക്കുവാനും പ്രവാസി ക്‌നാനായ സംഘടന അത്യന്താപേക്ഷിതമാണെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. പ്രവാസി ക്‌നാനായ കത്തോലിക്കാ പ്രതിനിധി സമ്മേളനം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.സി.സി.എന്‍.എ പ്രസിഡന്റ ജോര്‍ജ് നെല്ലാമറ്റം അധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ മുന്‍ സ്‌പിരിച്വല്‍ ഡയറക്ടറും ഇപ്പോള്‍ കാരിത്താസ് ആശുപത്രി ഡയറക്ടറുമായ ഫാ.തോമസ് ആനിമൂട്ടില്‍ പ്രാര്‍ഥന നയിച്ചു. ഷെവ. ജോയി ജോസഫ് കൊടിയന്ത്ര ആശംസയര്‍പ്പിച്ചു. ജോസ് ചാഴികാട്ട് എം.സി ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘടനയുടെ രൂപീകരണവും, ഭരണഘടനയും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും നാളെയും തുടരും. നാളെ രാവിലെ പത്തിന് പ്രവാസി ക്‌നാനായക്കാരുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന സിമ്പോസിയത്തില്‍ ജോര്‍ജ് നെല്ലാമറ്റം പ്രബന്ധം അവതരിപ്പിക്കും. അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ മോഡറേറ്ററായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമാപന സമ്മേളനം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ് സിറിയക് ജോസഫ് മുഖ്യാതിഥിയായിരിക്കും. തോമസ് ചാഴികാടന്‍ എം.എല്‍.എ ആശംസ അര്‍പ്പിക്കും.
ജോസ് ചാഴികാട്ട്
[Gallery not found]






