കോട്ടയം അതിരൂപതയിലെ നവവൈദികര്‍ – പാര്‍ട്ട്‌ 2
Updated on January 7, 2010 at 12:34 pm

കോട്ടയം അതിരൂപതയ്‌ക്കു വേണ്ടി പൗരോഹിത്യാ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ എട്ടു നവവൈദികര്‍ കൂടി.  നിത്യപുരോഹിതനായ യേശുവിനെ പിന്തുടര്‍ന്ന്‌‌ ദൈവജനത്തിന്റെ ആത്മീയ ശുശ്രൂഷയ്‌ക്കായി സ്വയം സമര്‍പ്പിച്ച നവവൈദികരെ പരിചയപ്പെടുത്തുന്നു.

ഡീക്കന്‍ അനീഷ്‌ (മാത്യു) കളപ്പുരയ്‌ക്കല്‍ ഒ.എസ്‌.എച്ച്‌.

deecan-mathew-anish-kalap ചുള്ളിക്കര സെന്റ്‌ മേരീസ്‌ ഇടവക കളപ്പുരയ്‌ക്കല്‍ തോമസ്‌-ഏലിയാമ്മ മകന്‍. രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോട്ടയം തിരുഹൃദയദാസ സമൂഹത്തില്‍ 1998-ല്‍ ചേര്‍ന്നു. വയനാട്ടിലെ സെന്റ്‌ ജോസഫ്‌ ബനഡിക്‌ടെന്‍ ഫിലോസഫേറ്റില്‍നിന്നും തത്വശാസ്‌ത്ര പഠനവും തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍നിന്നും ദൈവശാസ്‌ത്ര പഠനവും പൂര്‍ത്തിയാക്കി. 2010 ജനുവരി രണ്ടിനു രാവിലെ 9.30-ന്‌ ചുള്ളിക്കര സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വച്ച്‌ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

ഡീക്കന്‍ ലൂക്കോസ്‌ (ഷിജോ) കുഴിപ്പിള്ളില്‍ ഒ.എസ്‌.എച്ച്‌.

deecan-luckose-shijo-kuzh ഉഴവൂര്‍ ഇടവക കുഴിപ്പിള്ളില്‍ ജോര്‍ജ്‌-അന്നമ്മ ദമ്പതികളുടെ മകന്‍. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍.പി. സ്‌കൂള്‍, ഒ.എല്‍.എല്‍. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍നിന്ന്‌ പ്രീഡിഗ്രിയും, വാണിജ്യശാസ്‌ത്രത്തില്‍ ബിരുദവും നേടി. തിരുഹൃദയക്കുന്ന്‌ മൈനര്‍ സെമിനാരി, കിടങ്ങൂര്‍ സ്‌നേഹഭവന്‍, മംഗലാപുരം സെന്റ്‌ ജോസഫ്‌ സെമിനാരി, ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ സെമിനാരി പഠനവും പൂര്‍ത്തിയാക്കി. ഡിസംബര്‍ 28 രാവിലെ 9.30-ന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോനാപള്ളിയില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

MORE NEWS INDIA
  • » ഉഴവൂര്‍ കോളേജില്‍ ചെസ്‌ മത്സരം നടത്തി
  • » കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനാ വനിതാ സംഗമം സംഘടിപ്പിച്ചു
  • » കോട്ടയം അതിരൂപതയുടെ 66 സ്‌കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി
  • » കൈപ്പുഴ സ്‌കൂളില്‍ ജൂണിയര്‍ കോണ്‍ഫറന്‍സ്‌
  • » കടുത്തുരുത്തി ഫൊറോനാ യുവജനദിനാഘോഷം രാമമംഗലത്ത്‌ നടത്തി
  • » കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സില്‍ വായനാവാരം സംഘടിപ്പിച്ചു
  • » സെന്റ്‌ ആന്‍സില്‍ നവതി ആഘോഷത്തിനു തുടക്കമായി
  • » ജോയി ചെമ്മാച്ചേല്‍ മികച്ച മത്സ്യ കര്‍ഷകന്‍
  • » മതവിശ്വാസത്തിന്റെ ദുരുപയോഗം അപകടകരം: മാര്‍ ജോസഫ്‌ പവ്വത്തില്‍
  • » നീതി ദിനാചരണവും നിയമ അവബോധ സെമിനാറും സംഘടിപ്പിച്ചു
  • » പ്രൊഫ. ഷീല സ്റ്റീഫന്‍ വനിതാ കോണ്‍ഗ്രസ്‌ -എം പ്രസിഡന്റ്‌
  • » ശാസ്‌ത്രനാടകം: കല്ലറ സ്‌കൂളിന്‌ ദക്ഷിണേന്ത്യന്‍ കിരീടം
  • » വേള്‍ഡ്‌ യൂത്ത്‌ പാര്‍ലമെന്റില്‍ കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ പങ്കെടുക്കും
  • » തിരുവനന്തപുരം ക്‌നാനായ പള്ളിയില്‍ യുവജന ദിനം ആഘോഷിച്ചു
  • » കെ.സി.വൈ.എല്‍ അതിരൂപതാ യുവജനദിനാഘോഷം ശ്രദ്ധേയമായി
  • » വൃദ്ധജനങ്ങള്‍ക്ക്‌ സാന്ത്വനത്തിന്റെ തൂവല്‍സ്‌പര്‍ശം
  • » മടമ്പം കോളജില്‍ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ക്യാമ്പ്‌ മ്രാലയില്‍
  • » വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്‌
  • » സമുദായ വളര്‍ച്ചയ്‌ക്ക്‌ കെ.സി.സി. യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌
  • Advertise Here