കോട്ടയം അതിരൂപതയിലെ നവവൈദികര്‍
Updated on January 7, 2010 at 11:26 am

കോട്ടയം അതിരൂപതയ്‌ക്കു വേണ്ടി പൗരോഹിത്യാ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ എട്ടു നവവൈദികര്‍ കൂടി. ഇതില്‍ ഏഴു പേര്‍ മാതൃ ഇടവകയില്‍ വച്ച്‌ അഭിവന്ദ്യ പിതാക്കന്മാരുടെ കൈവയ്‌പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഡീക്കന്‍ ജോമോന്‍ കുന്നക്കാട്ടുതടത്തിലിന്റെ പൗരോഹിത്യ സ്വീകരണം ജനുവരി ഒമ്പതിനാണ്‌. നിത്യപുരോഹിതനായ യേശുവിനെ പിന്തുടര്‍ന്ന്‌‌ ദൈവജനത്തിന്റെ ആത്മീയ ശുശ്രൂഷയ്‌ക്കായി സ്വയം സമര്‍പ്പിച്ച നവവൈദികരെ പരിചയപ്പെടുത്തുന്നു.

ഡീക്കന്‍ ജോമോന്‍ (തോമസ്‌) കുന്നക്കാട്ടുതടത്തില്‍

[SinglePic not found]ഒടയംചാല്‍ ഇടവക കുന്നക്കാട്ടുതടത്തില്‍ പത്രോസ്‌-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍. ജനുവരി 9-ന്‌ രാവിലെ 9.30-ന്‌ ഒടയംചാല്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ വച്ച്‌ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിക്കും. ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്‌ ഇക്‌ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജ്‌ എന്നിവിടങ്ങളില്‍ സ്‌കൂള്‍-കോളജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുഹൃദയക്കുന്ന്‌ എം.എസ്‌.പി. സെമിനാരി, ബാംഗ്‌ളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.

ഡീക്കന്‍ അഭിലാഷ്‌ (സിറിയക്‌), കണ്ണാമ്പടം

[SinglePic not found]മംഗലഗിരി മര്‍ത്താമറിയം ഇടവക കണ്ണാമ്പടത്ത്‌ തോമസ്‌-ലീലാമ്മ മകന്‍. കൊങ്ങാണ്ടൂര്‍ സെന്റ്‌ ജോസഫ്‌, കയറാടി സെന്റ്‌ തോമസ്‌, മംഗലംഡാം ലൂര്‍ദ്‌മാതാ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം അതിരൂപതാ മൈനര്‍ സെമിനാരിയില്‍ നാല്‌ വര്‍ഷത്തെ പരിശീലനത്തിന്‌ ശേഷം, ബാംഗ്‌ളൂര്‍ ധര്‍മ്മാരാമില്‍ തത്വശാസ്‌ത്ര-ദൈവശാസ്‌ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഡിസംബര്‍ 31 നു രാവിലെ 9.30-ന്‌ മര്‍ത്താമറിയം മംഗലഗിരി ദേവാലയത്തില്‍ വച്ച്‌ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന്റെ കൈവയ്‌പ്‌വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

ഡീക്കന്‍ അലക്‌സ്‌ ഓലിക്കര

[SinglePic not found]പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവക ഓലിക്കര ജോസഫ്‌-അന്നമ്മ മകന്‍. ഡിസംബര്‍ 29-ന്‌ രാവിലെ 9.30-ന്‌ പയ്യാവൂര്‍ സെന്റ്‌ ആന്‍സ്‌ ടൗണ്‍ പള്ളിയില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. പയ്യാവൂര്‍ ജി.യു.പി. സ്‌കൂള്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും അതിരൂപതാ മൈനര്‍ സെമിനാരി, ആലുവ മംഗലപ്പുഴ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരി, റോമിലെ മരിയ മാത്തര്‍ എക്ലേസിയ എന്നിവിടങ്ങളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി.

ഡീക്കന്‍ ഏബ്രഹാം (ബിബിന്‍) അഞ്ചെമ്പില്‍

[SinglePic not found]കടുത്തുരുത്തി വലിയപള്ളി ഇടവക അഞ്ചെമ്പില്‍ അബ്രാഹം-ലീലാമ്മ മകന്‍. കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1996-ല്‍ എം.എസ്‌.പി. മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ തത്വശാസ്‌ത്ര പഠനം പൂര്‍ത്തിയാക്കിയശേഷം റോമിലെ മരിയമാത്തര്‍ എക്ലേസിയയില്‍ ചേര്‍ന്നു. റെജിനാ അപ്പസ്‌തോലുരും അത്തനേയത്തില്‍ ദൈവശാസ്‌ത്രപഠനവും ബയോഎത്തിക്‌സില്‍ ലൈസന്‍ഷ്യേറ്റും പൂര്‍ത്തിയാക്കി. ഡിസംബര്‍ 30 നു രാവിലെ 9.30-ന്‌ പാഴുത്തുരുത്ത്‌ സെന്റ്‌ കുര്യാക്കോസ്‌ പള്ളിയില്‍വച്ച്‌ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തില്‍ മാര്‍ കുര്യാക്കോസ്‌ കുന്നശേരി മെത്രാപ്പോലീത്തായുടെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

ഡീക്കന്‍ അനീഷ്‌ മുളവേലിപ്പുറത്ത്‌ ഒ.എസ്‌.എച്ച്‌.

[SinglePic not found]മംഗലഗിരി മര്‍ത്താമറിയം ഇടവകാംഗമായ മുളവേലിപുറത്ത്‌ ഫിലിപ്പ്‌-മേരി മകന്‍. മംഗലഗിരി സെന്റ്‌ മേരീസ്‌, മംഗലംഡാം ലൂര്‍ദ്ദ്‌ മാതാ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1996-ല്‍ കോട്ടയം തിരുഹൃദയദാസ സമൂഹത്തില്‍ ചേര്‍ന്നു. ആന്ധ്രാപ്രദേശില്‍ വിജയവാഡയില്‍ വിജ്ഞാന നിലയത്തില്‍നിന്ന്‌ തത്വശാസ്‌ത്രവും, മംഗലാപുരം സെന്റ്‌ ജോസഫ്‌ സെമിനാരിയില്‍ ദൈവശാസ്‌ത്ര വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തിരുവല്ല മാര്‍ സെവേരിയോസ്‌ മെമ്മോറിയല്‍ ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ കോളേജില്‍നിന്നും ബി.എഡ്‌. ബിരുദവും നേടി. ഡിസംബര്‍ 31-നു രാവിലെ 9.30-ന്‌ മംഗലഗിരി മര്‍ത്താമറിയം പള്ളിയില്‍വച്ച്‌ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

ഡീക്കന്‍ ജോര്‍ജ്‌ (ഷൈജു) കുടുന്തയില്‍ ഒ.എസ്‌.എച്ച്‌.

[SinglePic not found]പുന്നത്തുറ ഇടവകാംഗമായ കുടുന്തയില്‍ തോമസ്‌-ചിന്നമ്മ ദമ്പതികളുടെ മകന്‍. സെന്റ്‌ തോമസ്‌ എല്‍.പി. സ്‌കൂളിലും സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലും പഠിച്ചതിനുശേഷം കോട്ടയം തിരുഹൃദയദാസ സമൂഹത്തിലെ അംഗമായി. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ഫിലോസഫിയും, തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ തിയോളജിയും പൂര്‍ത്തിയാക്കി. ഡിസംബര്‍ 26-നു രാവിലെ 9.30-ന്‌ പുന്നത്തുറ പഴയപള്ളിയില്‍ വച്ച്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4