മിസൗറി സിറ്റി: ലോകത്തില്‍ ആദ്യമായി ക്‌നാനായക്കാര്‍ക്കു വേണ്ടി മാത്രം ഒരു സ്ഥലം. ഹൂസ്‌റ്റണു സമീപത്തായി മിസൗറി സിറ്റി എന്ന കൊച്ചു നഗരത്തില്‍ മതിലുകളായും ഗേറ്റുകളായും ചുറ്റപ്പെട്ട ഒരു കമ്യൂണിറ്റി. 18 ഏക്കര്‍ വരുന്ന ക്‌നാനായ ഹോംസ് സബ്‌ഡിവിഷനാണിത്. 2007 ല്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തിയ ക്‌നാനായ ഹോംസ് കഴിഞ്ഞ ദിവസം മിസൗറി സിറ്റി മേയര്‍ അലന്‍ ഓവന്‍ ഉദ്‌ഘാടനം ചെയ്‌തു. 13 വീടുകളും, ക്ലബ് ഹൗസും ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞു. സ്‌പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജയിംസ് ചെരുവില്‍, ക്‌നാനായ ഹോംസ് അറ്റോര്‍ണി ഫിലാന്‍ ട്രാന്‍, എച്ച്.കെ.സി.സി പ്രസിഡന്റ് ബാബു മുളയാനിക്കുന്നേല്‍, ക്‌നാനായ ഹോംസ് എച്ച്.ഒ.എ എന്‍.പി. ജോണ്‍ ചേത്തലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കരോള്‍ ഗാനങ്ങളും, പാട്ടുകളും, കൊച്ചു കുട്ടികളുടെ നൃത്തവുമെല്ലാം ചടങ്ങിനു മോടി പകര്‍ന്നു. റിട്ടയര്‍ ചെയ്‌തവരും റിട്ടയര്‍മെന്റിനോട് അടുക്കുന്നവരുമാണ് ഇവിടുത്തെ താമസക്കാര്‍. കോട്ടയം, ഉഴവൂര്‍, കടുത്തുരുത്തി, കൈപ്പുഴ, ചുങ്കം, കിടങ്ങൂര്‍, കല്ലറ, കൂടല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളല്‍ നിന്നുള്ളവര്‍ ക്‌നാനായ കൂട്ടായ്‌മയുടെ പുതിയ ലോകം സൃഷ്ടിക്കാന്‍ ഇവിടെ സംഗമിക്കുകയാണ്. മൊത്തം 58 വീടുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൂസ്റ്റണ്‍ ക്‌നാനായ കമ്യൂണിറ്റി സെന്ററിലേക്കു നടന്നു പോകാനുള്ള സൗകര്യവും, അകത്തേക്കു കടക്കുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനും പ്രത്യേക പരിമിതികളോടു കൂടിയ ഗേറ്റും (Controlled Entrance) ഉള്ളതാണ്. ഓരോ വീടും ഒരേ പ്രാധാന്യമുള്ള ലേക്ക് വ്യൂ ഹോംസ് ആണ്. സ്‌റ്റഫോര്‍ഡ്‌ഷയര്‍ റോഡില്‍ നിന്നും ഈ സബ്‌ഡിവിഷനിലേക്ക് ക്‌നാനായ റിസോര്‍ട്ട് ലെയിനില്‍ കൂടി പ്രവേശിക്കുന്നത് മാര്‍ത്തോമ്മന്‍ ഡ്രൈവിലേക്കായിരിക്കും. മറ്റു റോഡുകള്‍ കോട്ടയം ഡ്രൈവ്, കേരള സ്‌ട്രീറ്റ്, സിറിയന്‍ സ്‌ട്രീറ്റ് എന്നിവയാണ്. ഈ റോഡുകള്‍ തടാകത്തിനു ചുറ്റും നാലു വശത്തായിട്ടിയിരിക്കും. ഇത് ഒരു റിട്ടയര്‍മെന്റ് സെന്റര്‍ എന്ന ഉദ്ദേശത്തോടു കൂടിയാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നതെന്ന് എന്‍.പി.ജോണ്‍ ചേത്തലില്‍ പറഞ്ഞു. പ്രായമാകുമ്പോള്‍ പരിചയക്കാര്‍ മാത്രം അയല്‍വാസികളാകുന്നതു കൊണ്ട് സുരക്ഷിതത്വം ഏറെയാണ്. ക്ലബ് ഹൗസനു പുറമേ ഹീറ്റഡ് സ്വാമ്മിംഗ് പൂളും, ടെന്നീസ് കോര്‍ട്ടും, നടപ്പാതയും ക്‌നാനായ ഹോംസിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്‍.പി ജോണ്‍ ചേത്തലില്‍
[Gallery not found]






